ഫിറ്റായി കട തല്ലിപൊളിച്ച നൈജീരിയന്‍ കാമുകിയെ യേശുദാസ് പിടിച്ചുമാറ്റി,പോലീസെത്തി കെട്ടിയിട്ടു
ബെംഗളൂരു:ബെംഗളൂരുവിലെ നാഷണല്മാര്ക്കറ്റ് കഴിഞ്ഞ ദിവസം ബോളിവുഡ് സിനിമയെ വെല്ലുന്ന പ്രകടനങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. മദ്യലഹരിയില്‍ ഷോപ്പിങിനെത്തിയ നൈജീരിയന്‍ യുവതിയാണ് കാഴ്ചചക്കാര്ക്ക് ഹരമായി മാറിയത്. രണ്ടു പോലീസ് സറ്റേഷനുകളിലെ ഡസന്‍ പോലീസുകാരെയാണ് യുവതി വെളളം കുടിപ്പിച്ചത്. തിങ്കളാഴ്ച്ച വൈകിട്ടാണ് സംഭവം.
കാമുകനും മലയാളിയുമായ യേശുദാസുമായി ഷോപ്പിങിനെത്തിയ നംപ്ലിയാമ മരിയം (20) തന്റെ ബഡ്ജറ്റിനൊതുങ്ങുന്ന മൊബൈല്‍ ലഭിച്ചില്ലെന്ന കാരണത്താല്‍ കയറിയിറങ്ങിയ മൊബൈല്‍ ഷോപ്പുകളുടെ ചില്ല് തകര്‍ക്കുകയും കടയുടമകളെ ആക്ഷേപിക്കുകയുമായിരുന്നു. യേശുദാസ് തടയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇരുവരും മദ്യലഹരിയിലായിരുന്നതായി പോലീസ് പറഞ്ഞു.

തുടര്‍ന്ന് ഉപ്പാര്‍പേട്ട് പോലീസെത്തി യുവതിയുടെ കൈകള്‍ പിന്നില്‍ നിന്നും കെട്ടി ഓട്ടോയില്‍ കയറ്റി സമീപത്തുളള കെസി ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആസ്പത്രിയിലെത്തിയിട്ടും പ്രശ്നം തീര്‍ന്നില്ല. തന്നെ ആശുപത്രിയിലെത്തിച്ചതില്‍ പ്രതിഷേധിച്ച് മരിയം വനിതാ പോലീസുകാരുള്പ്പെടെയുളളവരെ ശകാരിക്കാനും മര്‍ദ്ദിക്കാനും തുടങ്ങിയപ്പോള്‍ ഉപ്പാര്ട്ട് പേട്ട് പോലീസ് മല്ലേശ്വരം പോലീസിന്റെ സഹായം തേടുകയായിരുന്നു.
തടയാന്‍ ചെല്ലുന്ന പോലീസുകാരെ യുവതി നിഷ്പ്രയാസം കീഴടക്കുകയും ചെയ്തു. അക്രമാസക്തയായ യുവതി ആസ്പത്രി ഗേറ്റ് അടച്ചതായും കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ വസ്ത്രമഴിച്ച് മാനഭംഗശ്രമമെന്നു വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചതായും പോലീസ് പറഞ്ഞു. ഒടുവില്‍ പത്തോളം പോലീസുകാര്‍ ചേര്‍ന്നാണ് യുവതിയെ കീഴ്പ്പെടുത്തിയത്. മരിയത്തെ പിന്നീട് നിംഹാന്‍സ് ആശുപത്രിയില്‍ കൗണ്‍സിലിംഗിനു വിധേയയാക്കി.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications