ഓട്ടോ ഡ്രൈവര്‍മാരെ നിരീക്ഷിയ്ക്കാനും ആപ്
ബാംഗ്ലൂര്‍: ഓട്ടോ ഡ്രൈവര്‍മാരെക്കുറിച്ചുള്ള പരാതികളും അവര്‍ ചെയ്യുന്ന നല്ലകാര്യങ്ങളും നിങ്ങള്‍ക്ക് പൊതുജനങ്ങളെ അറിയിക്കണോ ബാംഗ്ലൂര്‍ സിറ്റി ട്രാഫിക് പൊലീസ് ഇതിന് അവസരമൊരുക്കുന്നു. ഓട്ടോ ആപ് എന്ന ആന്‍ഡ്രോയിഡ് ആപ് പരീക്ഷിയ്ക്കാനാണ് പൊലീസിന്റെ നീക്കം.
ഹാപ്പി ഓട്ടോ ക്യാന്പയിന്റെ ഭാഗമായിട്ടാണ് പൊലീസ് മൊബൈല്‍ ആപ് പുറത്തിറക്കുന്നത്. കന്നട നടന്‍ സുധീപാണ് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍. റിയല്‍ ടൈം ഓട്ടോ എക്‌സ്പീരിയന്‍സ് നല്‍കുന്നതാണ് പുതിയ ആപ്പെന്നാണ് പൊലീസ് പറയുന്നത്.

ബാംഗ്ലൂര്‍ പോലുള്ള നഗരത്തില്‍ ഒട്ടോറിക്ഷ ഒരു അവശ്യ സര്‍വ്വീസാണ്. എന്നാല്‍ പലപ്പോഴും കേടായ മീറ്ററുകള്‍ ഉപയോഗിയ്ക്കുക, പണത്തിനായി തര്‍ക്കിയ്ക്കുക, സ്ത്രീകളോട് മോശമായി പെരുമാറുക എന്നിങ്ങനെ ഒട്ടേറെ പരാതികള്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ ലഭിയ്ക്കാറുണ്ട്.
അതുപോലെ ഓട്ടോഡ്രൈവര്‍മാര്‍ ഒട്ടേറെ നല്ലകാര്യങ്ങളും ചെയ്യുന്നുണ്ട്. ഇത്തരം അനുഭവങ്ങളും ജനങ്ങള്‍ക്ക് പങ്കുവയ്ക്കാന്‍ സഹായിക്കുന്നതാണ് പുതിയ ആപ്. ആപ്പിന്റെ ലോഞ്ചിന് മുന്‍പ് തന്നെ പൊലീസ് ഒരു ഫേസ്ബുക്ക് പേജ് തുറന്നിട്ടുണ്ട്. ഡിസംബര്‍ 18നാണ് ക്യാംപയിന്‍ ആരംഭിയ്ക്കുന്നത്.












Click it and Unblock the Notifications