• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'അജ്ഞാതരായി' 3,338 കൊവിഡ് രോഗികള്‍...!! ബംഗളൂരുവില്‍ സംഭവിക്കുന്നത് എന്ത്? കനത്ത ആശങ്കയില്‍ നഗരം

ബംഗളൂരു: രാജ്യത്ത് കൊവിഡ് കേസുകള്‍ അനുദിനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണ് നില നില്‍ക്കുന്നത്. തുടര്‍ച്ചായായ ദിവസങ്ങളില്‍ ഇന്ത്യയിലെ പ്രതിദിന നിരക്ക് 50000 അടുത്ത് നില്‍ക്കുകയാണ്. രാജ്യത്ത് രോഗ വ്യാപനം കുറയാത്ത സാഹചര്യത്തില്‍ ആശങ്ക വീണ്ടും വര്‍ദ്ധിക്കുകയാണ്. ലോകത്ത് രോഗികളുടെ എണ്ണങ്ങളുടെ പട്ടിയില്‍ ഇന്ത്യ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണുള്ളത്. അമേരിക്കയും ബ്രസീലുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്.

cmsvideo
  പോസിറ്റീവ് റിസല്‍ട്ട് വന്നതോടെ ഇവരെ കാണാതായി | Oneindia Malayalam

  കേന്ദ്ര ആരോഗ്യമന്ത്രാലയം ഏറ്റവും അവസാനമായി പുറത്തുവിട്ട കണക്ക് പ്രകാരം ഇന്ത്യയില്‍ 13,85,522 പേര്‍ക്കാണ് കൊവിഡ് ബപാധിച്ചിരിക്കുന്നത്. ദിനവും ഈ സസ്തി തന്നെയാണ് തുടരുന്നതെങ്കില്‍ കൊവിഡില്‍ നിന്ന് മുക്തി നേടാന്‍ ഇന്ത്യയ്ക്ക് ഇനിയും നാളുകള്‍ വേണ്ടിവരും. ഇതിനിടെ ബംഗളൂരുവിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. നഗരത്തില്‍ 3000 കൂടുതല്‍ കൊറോണ രോഗികളെ കണ്ടെത്താനാവുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

  കണ്ടെത്താനാവുന്നില്ല

  കണ്ടെത്താനാവുന്നില്ല

  ബംഗളൂരു നഗരത്തില്‍ കൊവിഡ് സ്ഥിരീകരിച്ച 3338 രോഗികള്‍ ഇപ്പോള്‍ എവിടെയാണെന്ന് കണ്ടെത്താനാകാതെ കുഴഞ്ഞിരിക്കുകയാണ് അധികൃതര്‍. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചിരിക്കുകയാണെന്നാണ് അധികൃതര്‍ പറയുന്നത്. സംസ്ഥാനത്ത് സ്ഥിരീകരിച്ച ആകെ കേസുകളില്‍ ഏഴ് ശതമാനം പേരും ബംഗളൂരു നഗരത്തില്‍ നിന്നുള്ളവരാണ്.

  വലിയ വര്‍ദ്ധന

  വലിയ വര്‍ദ്ധന

  ബംഗളൂരു നഗരത്തില്‍ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് സംഭവിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ 16000 രോഗികളില്‍ നിന്ന് 27000 കുതിച്ചിരിക്കുകയാണ്. ദിവസവും 5000 കൂടതല്‍ കേസുകലാണ് സംസ്ഥാനത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യുന്നത്. കര്‍ണാടകയില്‍ ആകെ സ്ഥിരീകരിച്ച രോഗികളുടെ പകുതിയില്‍ അധികം പേരും ബംഗളൂരുവില്‍ നിന്നുള്ളവരാണ്.

  അധികൃതര്‍ പറയുന്നത്

  അധികൃതര്‍ പറയുന്നത്

  കൊവിഡ് സ്ഥിരീകരിച്ച കുറച്ച് പേരെ പൊലീസിന്റെ സഹായത്താല്‍ കണ്ടുപിടിച്ചിട്ടുണ്ട്. എന്നാല്‍ ഇനിയും 3338 പേരെ ഇനിയും കണ്ടെത്താന്‍ സാധിച്ചില്ല. മിക്കയാളുകളും കൊവിഡ് പരിശോധനയ്‌ക്കെത്തിയപ്പോള്‍ തെറ്റായ ഫോണ്‍ നമ്പരും മേല്‍വിലാസവുമാണ് നല്‍കിയത്. പോസിറ്റീവ് ഫലങ്ങള്‍ ലഭിച്ച ശേഷം അവര്‍ അപ്രത്യക്ഷമായിരിക്കുകയാണെന്ന് ബംഗളൂരു നഗരസമിതി കമ്മിഷണര്‍ എന്‍ മഞ്ജുനാഥ് പറഞ്ഞു.

  ഒന്നും അറിയില്ല

  ഒന്നും അറിയില്ല

  ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചവര്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ടോ, അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ആരൊക്കെ എന്ന് സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. അവരുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം ട്രാക്കുചെയ്യാന്‍ ഒരു മാര്‍ഗമില്ലെന്നും അധികൃതര്‍ പറയുന്നു. രോഗ ബാധിതരായ എല്ലാവരെയും കണ്ടെത്തി ക്വാറന്റീനില്‍ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികളിലേക്ക് എത്രയും പെട്ടെന്ന് കടക്കണമെന്ന് ഉപമുഖ്യമന്ത്രി ഡോ അശ്വവത് നാരായണന്‍ പറഞ്ഞു.

  തിരിച്ചറിയല്‍ രേഖ

  തിരിച്ചറിയല്‍ രേഖ

  അതേസമയം, രോഗം സ്ഥിരീകരിച്ചവരെ കണ്ടെത്താനാകാത്ത സാഹചര്യം വന്നതോടെ ഇനി സ്രവ സാമ്പിളുകള്‍ ശേഖരിക്കുമ്പോള്‍ തിരിച്ചറിയല്‍ രേഖയും മൊബൈല്‍ ഫോണ്‍ നമ്പര്‍ സ്ഥിരീകരിച്ചതിന് ശേഷം മാത്രമേ തിരിച്ചയക്കാവൂ എന്ന തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ് അധികൃതര്‍.

  കര്‍ണാടക

  കര്‍ണാടക

  അതേസമയം, രോഗം സ്ഥിരീകരിക്കുന്നവരില്‍ നാലാം സ്ഥാനത്തുള്ളത് കര്‍ണാടകയാണ്. 90942 പേര്‍ക്കാണ് കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 5072 പേര്‍ രോഗം ബാധിച്ച് ആശുപത്രിയിലെത്തി. 55396 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. 33750 പേരാണ് രോഗമുക്തി നേടി ആശുപത്രിവിട്ടത്. ഇതുവരെ കര്‍ണാടകയില്‍ 1796 പേരാണ് രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്.

  കഴിഞ്ഞ 24 മണിക്കൂര്‍

  കഴിഞ്ഞ 24 മണിക്കൂര്‍

  ഇതിനിടെ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും വലിയ വര്‍ദ്ധനയാണ് സംഭവിക്കുന്നത്. 48,661 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചത്. ഈ മണ്ിക്കൂറില്‍ 705 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറില്‍ 36145 പേരാണ് രോഗമുക്തി നേടി ആശുപത്രിവിട്ടത്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുന്നത് ആശ്വാസം പകരുന്ന ഒന്നാണ്.

  കൊവിഡില്‍ വിറച്ച് രാജ്യം; കഴിഞ്ഞ 24 മണിക്കൂറില്‍ 48,661 രോഗം, 705 മരണം, ആകെ രോഗികള്‍ 13.85 ലക്ഷം

  കാര്‍ഗില്‍ വിജയ ദിനത്തില്‍ സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി, പാകിസ്ഥാനെതിരെ രൂക്ഷ വിമർശനം

  English summary
  Officials said, 3338 covid patients could not be traced In Bangalore
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X