കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്രക്കാരെ കൊള്ളയടിക്കുന്നു; ബെംഗളൂരുവില്‍ യൂബര്‍, ഒല, ഓട്ടോ സര്‍വീസുകള്‍ നിര്‍ത്താന്‍ നിര്‍ദേശം

Google Oneindia Malayalam News

ബെംഗളൂരു: യൂബര്‍, ഒല സര്‍വീസുകള്‍ക്ക് പൂട്ടിട്ട് സര്‍ക്കാര്‍. യൂബര്‍, ഓല, റാപ്പിഡോ എന്നിവയുടെ ഓട്ടോറിക്ഷ സര്‍വീസുകള്‍ക്കാണ് ബെംഗളൂരുവില്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്. ഇവരോടെല്ലാം സര്‍വീസ് നിര്‍ത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇവര്‍ യാത്രക്കാരില്‍ നിന്ന് അമിത നിരക്കുകള്‍ ഈടാക്കുന്നുവെന്നാണ് പരാതി. അത് മാത്രമല്ല, യാത്രക്കാരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുവെന്നും ട്രാന്‍സ്‌പോര്‍ട്ട് അഡീഷണല്‍ കമ്മീഷണര്‍ ഹേമന്ദ കുമാര പറഞ്ഞു.

1

ഓല, യൂബര്‍, സര്‍വീസുകള്‍ക്കൊന്നും ബെംഗളൂരുവില്‍ ഓട്ടത്തിന് അനുമതിയില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് അഡീഷണല്‍ കമ്മീഷണര്‍ പറഞ്ഞു. വന്‍ തുകയാണ് ഇവര്‍ ഓട്ടത്തിനായി ഈടാക്കുന്നത്. വ്യാപകമായി പരാതികള്‍ ഈ ഓട്ടോ സര്‍വീസുകളെ കുറിച്ച് ലഭിച്ചിട്ടുണ്ട്. ഇത് ഗുരുതരമായ പരാതിയാണെന്നും ഹേമന്ദ പറഞ്ഞു.

ഈ ചിത്രത്തില്‍ അതിക്രമിച്ച് കയറിയ ഒരാളുണ്ട്; സൂക്ഷിച്ച് നോക്കിയാല്‍ കണ്ടെത്താം, 3 സെക്കന്‍ഡ് തരാംഈ ചിത്രത്തില്‍ അതിക്രമിച്ച് കയറിയ ഒരാളുണ്ട്; സൂക്ഷിച്ച് നോക്കിയാല്‍ കണ്ടെത്താം, 3 സെക്കന്‍ഡ് തരാം

യാത്രക്കാര്‍ക്ക് വലിയ തോതിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന സര്‍വീസുകളെ ഒരിക്കലും വെച്ച് പൊറുപ്പിക്കില്ല. ഈ നിരക്കുകളെ ന്യായീകരിക്കാനാവില്ലെന്നും, അതും വെച്ച് സര്‍വീസുകള്‍ നടത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രണയത്തിന് വേണ്ടി താണ്ടിയത് 14400 കിലോമീറ്റര്‍;അറുപതുകാരിയെത്തിയത് ടാന്‍സാനിയയില്‍, സംഭവം ഇങ്ങനെപ്രണയത്തിന് വേണ്ടി താണ്ടിയത് 14400 കിലോമീറ്റര്‍;അറുപതുകാരിയെത്തിയത് ടാന്‍സാനിയയില്‍, സംഭവം ഇങ്ങനെ

ബെംഗളൂരു നഗരത്തിലെ സര്‍വീസുകള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷന്‍ ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. അതേസമയം ഒലയും യൂബറും ഇതുവരെ സര്‍വീസ് നിര്‍ത്തിയതില്‍ പ്രതികരിച്ചിട്ടില്ല. യൂബര്‍ കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി അവരുടെ ഓട്ടോറിക്ഷ സര്‍വീസിനെ കുറിച്ച് വ്യാപകമായി ടിവി പരസ്യം നല്‍കുന്നുണ്ട്. എന്നാല്‍ സര്‍വീസ് ബെംഗളൂരു നഗരത്തില്‍ നിര്‍ത്തലാക്കിയത് കമ്പനിക്ക് വന്‍ തിരിച്ചടിയാണ്.

ഗതാഗത സര്‍വീസ് കമ്പനികള്‍ക്ക് വളര്‍ച്ച നേടാന്‍ പറ്റിയ വലിയ മാര്‍ക്കറ്റാണ് ഇന്ത്യയിലുള്ളത്. പലരും ഇന്ത്യയിലെ ഇടുങ്ങിയതും കുണ്ടും കുഴിയും നിറഞ്ഞ റോഡുകളില്‍ യാത്ര നടത്താന്‍ താല്‍പര്യപ്പെടാറില്ല. പകരം ഓട്ടോറിക്ഷകളെയാണ് ആശ്രയിക്കാറുള്ളത്.

ഇത് പോക്കറ്റ് കീറാതെ ഇവരെ യാത്രകള്‍ക്ക് സഹായിക്കും. അതേസമയം ബെംഗളൂരുവിലെ തങ്ങളുടെ സര്‍വീസ് നിയമവിരുദ്ധമല്ലെന്ന് റാപ്പിഡോ പ്രതികരിച്ചു. നോട്ടീസിന് മറുപടി നല്‍കുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിലാണ് തങ്ങള്‍ നിരക്ക് ഈടാക്കുന്നത്. ഓട്ടോറിക്ഷ ചാര്‍ജ് എന്ന പേരില്‍ അധിക പണം ഞങ്ങള്‍ ഈടാക്കുന്നില്ലെന്നും റാപ്പിഡോ അറിയിച്ചു. ടാക്‌സി കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചത് സാധാരണക്കാരായ യാത്രക്കാര്‍ക്ക് താങ്ങാന്‍ പറ്റില്ല.

അതിലുപരി ഈ നിരക്കിന്റെ കാര്യം ആരും അറിയുന്നില്ലെന്നും കോമ്പറ്റീഷന്‍ റെഗുലേറ്ററി പറഞ്ഞിരുന്നു. നിരക്കിന്റെ കാര്യത്തില്‍ കമ്പനികള്‍ സുതാര്യത കൊണ്ടുവരണമെന്നും റെഗുലേറററി പറഞ്ഞിരുന്നു.

benefits of being single:സിംഗിളാണോ അതോ പ്രണയത്തിലോ? ഏറ്റവും നല്ലത് ഏതാണ്; ഇക്കാര്യങ്ങള്‍ പറയും അതിനുള്ള ഉത്തരം

English summary
ola and uber and other autorickshaw services will stop in bengaluru, here is the reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X