Get Updates
Get notified of breaking news, exclusive insights, and must-see stories!

ആചാര്യ ക്രിക്കറ്റ്; വണ്‍ഇന്ത്യ മീഡിയ പാര്‍ട്ണര്‍

ബാംഗ്ലൂര്‍: മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി ആചാര്യ ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിക്കുന്ന ആചാര്യ മീഡിയ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 2014 ഫെബ്രുവരി 20 ന് ആരംഭിക്കും. ആചാര്യ ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിവരുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ അഞ്ചാമത് എഡിഷനാണ് ഇത്. കര്‍ണാടകയിലെ പ്രശസ്തമായ പതിനെട്ടിലധികം മാധ്യമ സ്ഥാപനങ്ങളാണ് ആചാര്യ മീഡിയ കപ്പില്‍ മാറ്റുരയ്ക്കുന്നത്.

ആചാര്യ കോളേജിലെ നാഗരത്‌നമ്മ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ ഓണ്‍ലൈന്‍ പാര്‍ട്ണര്‍ വണ്‍ ഇന്ത്യയാണ്. ദി ഹിന്ദുവും കന്നഡ പ്രഭയുമാണ് ആചാര്യ മീഡിയ കപ്പിന്റെ പ്രിന്റ് എഡിഷന്‍ പാര്‍ട്ണര്‍മാര്‍. സുവര്‍ണ ന്യൂസ്, 104 എഫ് എം ഫീവര്‍ എന്നിവര്‍ ടൂര്‍ണമെന്റിന്റെ ടി വി, റേഡിയോ പാര്‍ട്ണര്‍മാരാണ്.

acharya-media-cup

മാധ്യമരംഗത്തുനിന്നുള്ള 18 മുന്‍നിര ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ആചാര്യ മീഡിയ കപ്പ് ബാംഗ്ലൂരിലെ പ്രശസ്തമായ ക്രിക്കറ്റ് ടൂര്‍ണമെന്റാണ്. മുപ്പതിനായിരം രൂപയാണ് വിജയികള്‍ക്ക് ലഭിക്കുക. രണ്ടാം സ്ഥാനക്കാര്‍ക്ക് ഇരുപതിനായിരം രൂപയുടെ ക്യാഷ് പ്രൈസ് ലഭിക്കും. ഒപ്പം മികച്ച ബാറ്റ്‌സ്മാന്‍, ബൗളര്‍, ഫീല്‍ഡര്‍ എന്നിങ്ങനെയുള്ള വ്യക്തിഗത പ്രകടനങ്ങള്‍ക്കും അവാര്‍ഡുകള്‍ ഉണ്ട്.

2012 - 13 സീസണില്‍ സുവര്‍ണ ടി വിയായിരുന്നു ആചാര്യ മീഡിയ കപ്പ് ജേതാക്കള്‍. കഴിഞ്ഞ വര്‍ഷത്തെ സെമി ഫൈനലിസ്റ്റുകളായ വണ്‍ ഇന്ത്യ ഇത്തവണയും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. ബാംഗ്ലൂരിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലൊന്നായി ആചാര്യ മീഡിയ കപ്പിനെ മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+