മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു,മകള്‍ ആത്മഹത്യ ചെയ്തു

തനുഷയുടെ മാതാപിതാക്കളായ ശ്രീധറും പൂര്‍ണിമയും കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി അകന്നു കഴിയുകയാണ്. പൂര്‍ണിമയും തനുഷയും ഗൊല്ലാരഹട്ടിയില്‍ പൂര്‍ണിമയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം
മാതാപിതാക്കള്‍ അകന്ന് കഴിയുന്നതില്‍ കുട്ടി ദുഖിതയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞത്. ആത്മഹത്യ കുറിപ്പോ മറ്റോ കണ്ടെടുത്തിട്ടില്ല. ഭര്‍ത്താവ് മദ്യപാനിയാണെന്നും തുടര്‍ന്നുണ്ടായ ദാമ്പത്യ കലഹങ്ങളുമാണ് വേര്‍പിരിഞ്ഞ് താമസിയ്ക്കാന്‍ പ്രേരിപ്പിച്ചതെന്ന് പൂര്‍ണിമ പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ മരണം ആദ്യം കണ്ടതും പൂര്‍ണിമയായിരുന്നു. കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications