ലൈംഗികാരോപണം; ഐ ഗേറ്റ് ഫനീഷ് മൂര്‍ത്തിക്ക് 28 കോടി രൂപ നല്‍കും
ബാംഗ്ലൂര്‍: ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട് ഐ ഗേറ്റ് മുന്‍ സി.ഇ.ഒ ഫനീഷ് മൂര്‍ത്തിയും കമ്പനും തമ്മിലുണ്ടായിരുന്ന കേസ് ഒത്തു തീര്‍ന്നു. 28 കോടിരൂപ ഫനീഷ് മൂര്‍ത്തിക്ക് നല്‍കാമെന്ന വ്യവസ്ഥയില്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പ് വ്യവസ്ഥയുണ്ടാക്കുകയായിരുന്നു. അതേസമയം, ഒത്തു തീര്‍പ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് ഇരുകൂട്ടരും അറിയിച്ചു.
ഐ ഗേറ്റ് കമ്പനിയില്‍ ഇന്‍വെസ്റ്റര്‍ റിലേഷന്‍സ് മേധാവിയായ ആഴ്‌സെലി റോയിസു(31)മായി ഫനീഷ് മൂര്‍ത്തിക്കുണ്ടായിരുന്ന അവിഹിത ബന്ധമാണ് കേസിന് ആധാരമായത്. കമ്പനി അറിയാതെ ഇത്തരമൊരു ബന്ധം തുടര്‍ന്നതിനാല്‍ ഐ ഗേറ്റിന് നാണക്കേടുണ്ടാക്കിയെന്ന് കാട്ടി ഫനീഷിനെ 2013ല്‍ കമ്പനി പുറത്താക്കുകയും ചെയ്തു.

എന്നാല്‍ പുറത്താക്കിയതിന് ഏഴു മാസത്തിനുശേഷം ഫനീഷ് കോടതിയെ സമീപിക്കുകയായിരുന്നു. വൈദ്യസഹായ ഇനത്തില്‍ പ്രതിമാസം ലഭിക്കേണ്ട 6000 ഡോളര്‍ ലഭിച്ചില്ലെന്നും തന്റെ സ്‌റ്റോക്ക് മാര്‍ക്കറ്റിലും മറ്റുമായുള്ള അഞ്ചു ലക്ഷം ഓഹരികള്‍ കമ്പനി തടഞ്ഞെന്നും കാട്ടിയാണ് ഫനീഷ് കോടതിയെ സമീപിച്ചത്.
എന്നാല്‍ റോയിസുമായുള്ള ബന്ധം കമ്പനിക്ക് നഷ്ടമുണ്ടാക്കിയെന്ന നിലപാടിലായിരുന്നു കമ്പനി. അതേസമയം, റോയിസുമായുള്ള തന്റെ ബന്ധം കമ്പനിക്ക് നേരത്തെ അറിയാമായിരുന്നെന്ന് ഫനീഷ് മൂര്‍ത്തിയും വാദിച്ചു. ഇരുവുരം വിട്ടവീഴ്ച ചെയ്യാതെ കേസ് നീണ്ടുപോയതോടെ കോടതിക്ക് പുറത്ത് ഒത്തു തീര്‍പ്പുണ്ടാക്കാന്‍ തീരുമാനിക്കുകയായിരുന്നു.












Click it and Unblock the Notifications