India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്താവളത്തിന്റെ മോഡലില്‍ റെയില്‍വേ ടെര്‍മിനല്‍, ഉദ്ഘാടനം പ്രധാനമന്ത്രി, സവിശേഷതകള്‍ അറിയാം

Google Oneindia Malayalam News

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകത്തില്‍ പുതിയൊരു റെയില്‍വേ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തിരിക്കുകയാണ്. ഇന്ത്യയിലെ തന്നെ അത്യാധുനിക സംവിധാനങ്ങള്‍ ഉള്ളതാണ് ഈ ടെര്‍മിനല്‍. സര്‍ എം വിശ്വേശ്വര റെയില്‍വേ ടെര്‍മിനല്‍ എന്നാണ് ഇത് അറിയപ്പെടുക. ബെംഗളൂരുവിലാണ് ഈ ടെര്‍മിനലുള്ളത്. രാജ്യത്തെ ആദ്യത്തെ സെന്‍ട്രലൈസ്ഡ് എയര്‍ കണ്ടീഷന്‍ ട്രെയിന്‍ ടെര്‍മിനലാണിത്.

രാഹുല്‍ നാളെ ഇഡിക്ക് മുന്നിലേക്ക്; വന്‍ പ്ലാനിംഗുമായി കോണ്‍ഗ്രസ്, എംപിമാരെല്ലാം ദില്ലിയിലേക്ക്...രാഹുല്‍ നാളെ ഇഡിക്ക് മുന്നിലേക്ക്; വന്‍ പ്ലാനിംഗുമായി കോണ്‍ഗ്രസ്, എംപിമാരെല്ലാം ദില്ലിയിലേക്ക്...

വിമാനത്താവളത്തിന് സമാനമായ സൗകര്യങ്ങളാണ് ഈ റെയില്‍വേ സ്റ്റേഷനിലുള്ളത്. ഒരുവര്‍ഷത്തോളം ഉദ്ഘാടനത്തിനായി കാത്തിരിക്കുകയായിരുന്നു ജൂണ്‍ ആറിന് ഇത് ജനങ്ങള്‍ക്കായി കര്‍ണാടക സര്‍ക്കാര്‍ തുറന്ന് കൊടുത്തിരുന്നു. കര്‍ണാടകത്തിലേക്ക് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി വന്ന പ്രധാനമന്ത്രി ഇന്ന് അത് ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഇതിനെ കുറിച്ച് അഞ്ച് വിശദ വിവരങ്ങള്‍ അറിയാം.

1

വിശ്വേശ്വര റെയില്‍വേ ടെര്‍മിനലിന് ആ പേര് നല്‍കാന്‍ കാരണമുണ്ട്. സര്‍ വിശ്വേശ്വര ഭാരത രത്‌ന നേടിയ ആദരണീയനായ വ്യക്തിയാണ്. കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മോഡലിലാണ് ഈ റെയില്‍വേ ടെര്‍മിനല്‍ നിര്‍മിച്ചിരിക്കുന്നത്. വന്‍ തുക ഇതിനായി ചെലവഴിച്ചിട്ടുണ്ട്. ടെര്‍മിനലിന്റെ നിര്‍മാണ ചെലവ് 300 കോടിയാണ്. 4200 സ്‌ക്വയര്‍ ഫീറ്റിലാണ് ഈ ടെര്‍മിനലുള്ളത്. നിത്യേന അരലക്ഷത്തോളം ആളുകളാണ് ഇവിടെ എത്തുന്നത്.

2

ഏഴ് പ്ലാറ്റ്‌ഫോമുകളാണ് ഇവിടെയുള്ളത്. എട്ട് സ്‌റ്റേബ്ലിംഗ് ലൈനുകളും, മൂന്ന് പിറ്റ് ലൈനുകളും ചേര്‍ന്ന് 50 ട്രെയിന്‍ സര്‍വീസുകള്‍ നടത്താന്‍ നിത്യേന സഹായിക്കും. ടിക്കറ്റുകള്‍ക്കായി ആറ് കൗണ്ടറുകളാണ് ഈ സ്റ്റേഷനിലുള്ളത്. ഇതിലൊരു കൗണ്ടര്‍ ഭിന്നശേഷിയുള്ളവര്‍ക്ക് മാത്രമായിട്ടുള്ളതാണ്. എല്ലാ അര്‍ത്ഥത്തിലും അത്യാധുനികമാണ് ഈ ടെര്‍മിനല്‍.

3

വിശാലമായ പാര്‍ക്കിംഗ് സൗകര്യം ഈ സ്റ്റേഷനിലുണ്ട്. കാറുകള്‍ അടക്കമുള്ള നാല് ചക്രവാഹനങ്ങള്‍ക്കായി ഇവിടെ വലിയ സ്‌പേസുണ്ട്. 250 ഫോര്‍ വീലറുകള്‍ക്ക് ഇവിടെ പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. 900 ഇരുചക്രവാഹനങ്ങള്‍ക്കും ഇവിടെ പാര്‍ക്കിംഗ് സൗകര്യമുണ്ട്. ഇനി അതിലും വലിയ ഹെവി വെഹിക്കില്‍സിന് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ബസ്സുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള പ്രത്യേക സജ്ജീകരണങ്ങളും ഈ റെയില്‍വേ സ്റ്റേഷനിലുണ്ട്.

4

ഈ ടെര്‍മനലിന് വെയ്റ്റിംഗ് ഹാളുണ്ട്. വിഐപി ലൗഞ്ചും, റിയല്‍ ടൈം പാസഞ്ചര്‍ വിവരങ്ങള്‍ ഡിജിറ്റല്‍ വഴി അറിയാന്‍ പറ്റുന്ന സംവിധാനവുമുണ്ട്. ഇത് മാത്രമല്ല, ഫുഡ് കോര്‍ട്ടുകള്‍, ലിഫ്റ്റുകള്‍, റാമ്പുകള്‍, സ്റ്റെയര്‍വേസ്, എന്നിവയുമുണ്ട്. സ്റ്റെയര്‍വേസ് സബ് വേയുമായി കണക്ട് ചെയ്യുന്നതാണ്. ഇതിനൊക്കെ പുറമേ നടന്നുപോകാനായി ഓവര്‍ ബ്രിഡ്ജ് സൗകര്യവുമുണ്ട്.

5

ക്യൂആര്‍ കോഡ് സ്‌കാനറുകള്‍ പോസ്റ്റുകള്‍ക്കൊപ്പം എല്ലായിടത്തുമുണ്ടാകും. സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് വിശദമാക്കുന്ന വീഡിയോകളും ഇതോടൊപ്പം ലഭ്യമാകും. സൗജന്യമായി ചാര്‍ജ് ചെയ്യുന്ന കേന്ദ്രങ്ങള്‍ നിരവധി ഈ സ്റ്റേഷനിലുണ്ട്. ജലം സംരക്ഷണം സിസ്റ്റം, റീസൈക്കിള്‍ പ്ലാന്റും ഈ സ്റ്റേഷനിലുണ്ട്. നാല് ലക്ഷം ജലം വരെ ഇത്തരത്തില്‍ റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കും.

കമന്റിടുന്നവര്‍ ഫോണ്‍ നമ്പറോ അഡ്രസോ വെക്കണം; പലരെയും വിശ്വസിച്ചു.... തോറ്റ് പോയിട്ടുണ്ടെന്ന് ബാലകമന്റിടുന്നവര്‍ ഫോണ്‍ നമ്പറോ അഡ്രസോ വെക്കണം; പലരെയും വിശ്വസിച്ചു.... തോറ്റ് പോയിട്ടുണ്ടെന്ന് ബാല

cmsvideo
  Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health
  English summary
  pm modi inaugrate airport like rail terminal in bengaluru and the facilities wonders you
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X