കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂര്‍ പീഡനം; അധ്യാപകന്റെ ലാപ്‌ടോപ്പില്‍ കുട്ടികളുടെ നീലച്ചിത്രങ്ങള്‍

Google Oneindia Malayalam News

ബാംഗ്ലൂര്‍: വിബ്ജിയോര്‍ സ്‌കൂളില്‍ ആറ് വയസ്സുകാരി ബലാത്സംഗം ചെയ്യപ്പെട്ട കേസിലെ പ്രതിയായ സ്‌കേറ്റിംഗ് പരിശീലകന്റെ ലാപ്‌ടോപ്പില്‍ നിന്നും പോലീസ് കുട്ടികളുടെ നീലച്ചിത്രങ്ങള്‍ കണ്ടെടുത്തു. 30 വയസ്സുകാരനായ മുസ്തഫയെ ഞായയറഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. രക്ഷിതാക്കളും നാട്ടുകാരും തുടര്‍ച്ചയായി പ്രതിഷേധ പ്രകടനം നടത്തിയതിനെ തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്.

മുസ്തഫ ഇതിന് മുമ്പ് ജോലി ചെയ്തിരുന്ന സ്‌കൂളിലും സമാനമായ പരാതി ഉണ്ടായിരുന്നു എന്ന് ബാംഗ്ലൂര്‍ പോലീസ് കമ്മീഷണര്‍ രാഘവേന്ദ്ര ഔരദ്കര്‍ പറഞ്ഞു. ഇയാള്‍ക്ക് ആറ് ലാപ്‌ടോപ്പുകളും വിലകൂടിയ മൊബൈല്‍ ഫോണുകളും ഉണ്ടത്രെ. 18000 രൂപയാണ് ഇയാളുടെ ശമ്പളമെന്നും പറയപ്പെടുന്നു. സ്‌കൂളിലെ കുട്ടികളുടെ സുരക്ഷയ്ക്കാവശ്യമായ നടപടി വേണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ കൂട്ടത്തോടെ രംഗത്തിറങ്ങിയിരുന്നു.

mustafa

മൂന്നുവയസ്സുകാരി വിദ്യാര്‍ഥിനിയുടെ അമ്മ തയ്യാറാക്കിയ പരാതിയില്‍ അറുപത്തിയേഴായിരം പേരാണ് ഒപ്പുവെച്ചത്. പവിത്ര ഷെട്ടി എന്ന സ്ത്രീയാണ് പരാതി തയ്യാറാക്കിയത്. ആറുവയസ്സുകാരി പെണ്‍കുട്ടി സ്‌കൂളില്‍ പീഡിപ്പിക്കപ്പെട്ട സംഭവം അറിഞ്ഞ് രണ്ട് ദിവസം മുമ്പാണ് താന്‍ പരാതി തയ്യാറാക്കിയതെന്ന് പവിത്ര ഷെട്ടി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂളുകള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നാണ് ആവശ്യം.

ജൂലൈ രണ്ടിനാണ് പെണ്‍കുട്ടി സ്‌കൂളില്‍ പീഡനത്തിന് ഇരയായത്. പരാതിപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് കുറ്റവാളികളെ അറസ്റ്റ് ചെയ്യാത്തത് കനത്ത പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. വിബ്ജിയോര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് ഫ്രീഡം പാര്‍ക്കിലേക്ക് പ്രകടനം നടത്തി. മാറത്തഹളളിയിലെ സ്‌കൂളിന് മുന്നിലും വിധാന്‍ സൗധയ്ക്ക് മുന്നിലും പ്രകടനങ്ങള്‍ നടന്നു.

English summary
Bangalore rape: Police arrested one person after Parents protest against school
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X