കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് സദാചാരപോലീസായി; ബെംഗളൂരുവില്‍ മുത്ത സമരമില്ല!

Google Oneindia Malayalam News

ബെംഗളൂരു: സദാചാര പോലീസിനെതിരെ കൊച്ചിയില്‍ തുടക്കം കുറിച്ച ചുംബനസമരം അഥവാ കിസ്സ് ഓഫ് ലവിന് ബെംഗളൂരുവില്‍ വിലക്ക്. സമരക്കാര്‍ പരിധിവിടും എന്ന് പേടിച്ച് പോലീസ് തന്നെയാണ് ബെംഗളൂരുവില്‍ കിസ്സ് ഓഫ് ലവിന് അനുമതി നിഷേധിച്ചത്. നവംബര്‍ 29 ശനിയാഴ്ച ടൗണ്‍ ഹാള്‍ പരിസരത്ത് ചുംബനസമരം നടത്താനായിരുന്നു സംഘാടകരുടെ പരിപാടി.

പോലീസ് മാത്രമല്ല, രാഷ്ട്രീയപാര്‍ട്ടികളും കിസ്സ് ഓഫ് ലവ്വിന് എതിരായിരുന്നു. ഐ ടി നഗരമായിട്ടും ബെംഗളൂരുവിലെ യുവജനങ്ങളും കിസ്സ് ഓഫ് ലവിനോട് വലിയ താല്‍പര്യം കാണിച്ചില്ല. പൊതുസ്ഥലത്ത് വെച്ച് ഉമ്മ വെക്കുന്നതും മറ്റും നിയമപ്രകാരം അനുവദനീയമല്ല - പോലീസ് കമ്മീഷണര്‍ എം എന്‍ റെഡ്ഡി പറഞ്ഞു.

കൊച്ചിയല്ല ബെംഗളൂരു

കൊച്ചിയല്ല ബെംഗളൂരു

സദാചാര പോലീസിനെതിരെ കൊച്ചിയില്‍ ചുംബന സമരം നടത്തിയപ്പോള്‍ അറസ്റ്റും മറ്റും ഉണ്ടായിരുന്നു. എന്നാല്‍ പരിപാടിക്ക് പോലീസ് അനുമതി നിഷേധിച്ചിരുന്നില്ല. എന്നാല്‍ കൊച്ചിയെക്കാള്‍ വികസിതം എന്ന് പേരുള്ള ബെംഗളൂരുവില്‍ സമരത്തിന് അനുമതി പോലും കിട്ടിയില്ല.

കര്‍ണാടകയ്ക്ക് പ്രത്യേക നിയമം

കര്‍ണാടകയ്ക്ക് പ്രത്യേക നിയമം

പൊതുസ്ഥലത്തെ അതിര് കടന്ന സ്‌നേഹപ്രകടനം ഇന്ത്യയില്‍ നിയമവിരുദ്ധമാണ്. എന്നാല്‍ ഇത് കൊണ്ടല്ല, കര്‍ണാടക പോലീസ് നിയമപ്രകാരമാണ് പോലീസ് ബെംഗളൂരുവില്‍ കിസ്സ് ഓഫ് ലവിന് അനുമതി നിഷേധിച്ചത്. - പോലീസ് കമ്മീഷണര്‍ എം എന്‍ റെഡ്ഡി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കോണ്‍ഗ്രസ് സര്‍ക്കാര്‍, കോണ്‍ഗ്രസ് പാര്‍ട്ടി

കോണ്‍ഗ്രസ് സര്‍ക്കാര്‍, കോണ്‍ഗ്രസ് പാര്‍ട്ടി

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സര്‍ക്കാരാണ് കര്‍ണാടക ഭരിക്കുന്നത്. എന്നാല്‍ കേരളത്തിലെ തങ്ങളുടെ പാര്‍ട്ടി സര്‍ക്കാര്‍ നല്‍കിയ അനുമതി കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയില്ല. കിസ്സ് ഓവ് ലവിനോട് തങ്ങള്‍ക്ക് മമതയില്ലെന്ന് പാര്‍ട്ടി നേരത്തെ നയം വ്യക്തമാക്കിയിരുന്നു.

ബി ജെ പിയും തഥൈവ

ബി ജെ പിയും തഥൈവ

ഇത്തരം സമരങ്ങളോട് പൊതുവെ ആഭിമുഖ്യമുള്ള പാര്‍ട്ടിയല്ല ബി ജെ പി. സദാചാര പോലീസിനെ തടയാന്‍ വേറെ വഴികള്‍ നോക്കണം, ഇതല്ല അതിനുള്ള മറുപടി എന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നത്.

വനിതാ കമ്മീഷനും എതിര്

വനിതാ കമ്മീഷനും എതിര്

കര്‍ണാടകയിലെ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ മഞ്ജുള മാനസ കിസ്സ് ഓഫ് ലവിന് അനുമതി നല്‍കരുതെന്ന് ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.

മുത്തലിക്ക് അടങ്ങിയിരിക്കുമോ

മുത്തലിക്ക് അടങ്ങിയിരിക്കുമോ

കിസ്സ് ഓഫ് ലവ് നടന്നിരുന്നെങ്കില്‍ പ്രമോദ് മുത്തലിക്കിന്റെ ശ്രീരാമസേന എതിര്‍പ്പുമായി രംഗത്തെത്തിയേനെ എന്നത് ഉറപ്പ്. വാലന്റൈന്‍ ദിനത്തില്‍ ഒരുമിച്ച് ഇരിക്കുന്ന ആണിനെയും പെണ്ണിനെയും വിവാഹം കഴിപ്പിക്കും എന്ന് വരെ ഭീഷണി മുഴക്കിയവരാണ് ഇവര്‍

തുടക്കം കൊച്ചിയില്‍

തുടക്കം കൊച്ചിയില്‍

കോഴിക്കോട്ടെ സദാചാര പോലീസിങില്‍ പ്രതിഷേധിച്ച് നവംബര്‍ രണ്ടിന് കൊച്ചിയിലെ മറൈന്‍ ഡ്രൈവിലാണ് ആദ്യത്തെ കിസ്സ് ഓഫ് ലവ് സമരം നടന്നത്.

മെട്രോ നഗരങ്ങളിലേക്ക്

മെട്രോ നഗരങ്ങളിലേക്ക്

കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളും ചുംബനസമരത്തില്‍ പങ്കാളികളായി. ചിലയിടത്ത് അടിയും അറസ്റ്റും സംഘര്‍ഷങ്ങളും ഉണ്ടായി.

English summary
As it raised a storm of protest, the proposed "Kiss of Love" event here on November 30 has been denied permission by police, saying it would lead to public display of affection and other obscene act barred under law.
Read in English: No
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X