സീരിയല്‍ നടി ശ്രുതി ആത്മഹത്യ ചെയ്തു, കൂട്ടുകാരന്‍ അറസ്റ്റില്‍
ബെംഗളൂരു: കന്നഡയിലെ പ്രശസ്ത ടി വി സീരിയല്‍ നടിയായ ശ്രുതി ആത്മഹത്യ ചെയ്തു. 24 വയസ്സായിരുന്നു. സുഹൃത്തിന്റെ വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ശ്രുതിയെ കണ്ടെത്തിയത്. അവനു മത്തു ഷരവാണി എന്ന ടി വി സീരിയലിലൂടെ കന്നഡ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രുതി. വ്യവസായിയായ ഉമേഷാണ് ശ്രുതിയുടെ ഭര്‍ത്താവ്. കനകപുര റോഡിലുള്ള ഹരോഹള്ളിയിലാണ് ഇവര്‍ താമസിക്കുന്നത്.
നെലമംഗലയിലെ മദനയകനഹളളിക്കടുത്ത് കച്ചോഹള്ളിയിലെ ഒരു വീട്ടിലാണ് ശ്രുതി ആത്മഹത്യ ചെയ്തത്. ശ്രുതിയുടെ സുഹൃത്തായ ശ്രീകാന്തിന്റേതാണ് ഈ വീട്. ശ്രുതിയും ശ്രീകാന്തും ഒരുപാട് നാളായി സുഹൃത്തുക്കളായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാനായി ശ്രീകാന്തിന്റെ വീട്ടിലെത്തിയതായിരുന്നു നടി.

പാര്‍ട്ടിക്കിടെ ശ്രീകാന്തും ശ്രുതിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഒരു മുറിയില്‍ കയറി വാതില്‍ അകത്തുനിന്നും കുറ്റിയിട്ട ശേഷം ശ്രുതി തൂങ്ങിമരിക്കുകയായിരുന്നത്രെ. കുറേനേരം മുട്ടി വിളിച്ചിട്ടും ശ്രുതി വാതില്‍ തുറക്കാത്തത് കൊണ്ട് ശ്രീകാന്തും കൂട്ടുകാരും വാതില്‍ തകര്‍ത്ത് അകത്ത് കയറുകയായിരുന്നു.
ശ്രുതിയുടെ മരണത്തില്‍ ശ്രീകാന്തിന് പങ്കുണ്ടെന്ന് ഭര്‍ത്താവ് ഉമേഷ് ആരോപിച്ചു. ഇദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീകാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രുതിയുടെ മൃതദേഹം പോലീസ് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. നടിയുടെ ദേഹത്ത് പരിക്കുകളൊന്നും ഉള്ളതായി റിപ്പോര്‍ട്ടില്ല. ശ്രുതിയുടെ മരണത്തില്‍ ദുരൂഹതകള്‍ എന്തെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കുകയാണ് പോലീസ്.
kannada tv actor actress suicide bengaluru bangalore കന്നഡ ടിവി സീരിയല്‍ നടി ആത്മഹത്യ ബാംഗ്ലൂര്‍ ബെംഗളൂരു
Read in Kannada: ಶೃತಿ ಸಾವು: ಪೊಲೀಸರಿಂದ ಸ್ನೇಹಿತ ಶ್ರೀಕಾಂತ್ ವಿಚಾರಣೆ












Click it and Unblock the Notifications