കര്‍ണാടകയില്‍ നിര്‍ണായകമായ വകുപ്പു മാറ്റം: ഐടി വകുപ്പ് പ്രിയങ്ക് ഖാര്‍ഗെയ്ക്ക്
ബെംഗളൂരു: കര്‍ണാടക മന്ത്രിസഭയില്‍ വകുപ്പ് മാറ്റം പ്രഖ്യാപിച്ച് സിദ്ധരാമയ്യ. നിര്‍ണായമായ ഐടി വകുപ്പിന്റെ ചുമതല കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെയ്ക്ക് നല്‍കിയിരിക്കുകയാണ്. നിലവില്‍ ഗ്രാമീണ വികസന-പഞ്ചായത്ത് രാജ് വകുപ്പ് മന്ത്രിയാണ് പ്രിയങ്ക്.
മുന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ഇതേ വകുപ്പുകള്‍ പ്രിയങ്ക് കൈകാര്യം ചെയ്തിരുന്നു. ഈ വകുപ്പുകള്‍ കര്‍ണാടകയില്‍ വളരെ നിര്‍ണായകമാണ്. ബെംഗളൂരു രാജ്യത്തിന്റെ ഐടി തലസ്ഥാനമായിട്ടാണ് അറിയപ്പെടുന്നത്. കര്‍ണാടകയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഈ ബെംഗളൂരു നഗരം വളരെ നിര്‍ണായകമാണ്.

അതേസമയം സിദ്ധരാമയ്യയുടെ വിശ്വസ്തനായ എംബി പാട്ടീലിനും നിര്‍ണായക വകുപ്പുകള്‍ ലഭിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസന വകുപ്പിന്റെ ചുമതലയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഒപ്പം വന്‍കിട-ഇടത്തരം ബിസിനസ് വകുപ്പുകളുടെ ചുമതലയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മന്ത്രിസഭാ പുനസംഘടന മുതല്‍ ഈ വകുപ്പുകള്‍ സിദ്ധരാമയ്യയുടെ കൈവശമായിരുന്നു.
34 മന്ത്രിമാരും വിവിധ വകുപ്പുകള്‍ നല്‍കിയിരുന്നു. മെയ് 20നായിരുന്നു സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ധനകാര്യം, ക്യാബിനറ്റ് അഫയേഴ്‌സ്, ഇന്റലിജന്‍സ്, ഇന്‍ഫര്‍മേഷന്‍, അടക്കമുള്ള വിവിധ വകുപ്പുകള്‍ ഇപ്പോഴും സിദ്ധരാമയ്യയുടെ കൈയ്യിലാണ്.അതേസമയം എംബി പാട്ടീലിന് ഐടി വകുപ്പില്‍ വലിയ താല്‍പര്യമുണ്ടായിരുന്നു.
പ്രിയങ്കിന് ആ വകുപ്പ് നല്‍കുന്നതിനോട് അദ്ദേഹം എതിര്‍പ്പറിയിക്കുകയും ചെയ്തിരുന്നു. ഐടി വകുപ്പ് സംസ്ഥാനത്ത് ഏറ്റവും ശക്തമായ വകുപ്പായിട്ടാണ് അറിയപ്പെടുന്നത്. അത് കൈവശം വെക്കുന്നവര്‍ ഭരണതലത്തില്‍ കരുത്തേറിയവരായി അറിയപ്പെടുകയും ചെയ്യാം. പ്രിയങ്ക് മുമ്പ് ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്നതാണ് ഗുണകരമായി മാറിയത്.
ബെംഗളൂരു നിര്‍ണായകമായ ബെല്‍വെതര്‍ സീറ്റായിട്ടാണ് അറിയപ്പെടുന്നത്. വ്യവസായം, തൊഴില്‍, അടിസ്ഥാന വികസനം, ബെംഗളൂരു വികസനം, തുടങ്ങിയ വകുപ്പുകളുമായി ചേര്‍ന്നാണ് ഇവര്‍ പ്രവര്‍ത്തിക്കേണ്ടത്. ഇത്രയും വകുപ്പുകളില്‍ അതുകൊണ്ട് സ്വാധീനമുണ്ടാവും.
കര്‍ണാടകയിലെ ഐടി കമ്പനികള്‍ 12 ലക്ഷത്തോളം പേര്‍ക്കാണ് നേരിട്ട് ജോലി നല്‍കുന്നത്. നേരിട്ടല്ലാതെ 31 ലക്ഷത്തോളം പേര്‍ ഈ തൊഴില്‍ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ജിഡിപിയിലേക്ക് 25 ശതമാനം സംഭാവന ചെയ്യുന്നതും ഐടി മേഖലയാണ്. കര്‍ണാടകയില്‍ നിന്നുള്ള സോഫ്റ്റ് വെയര്‍ കയറ്റുമതി രാജ്യത്തിന്റെ മൊത്തം സോഫ്റ്റ് വെയര്‍ കയറ്റുമതിയുടെ 40 ശതമാനമാണ്.
അതുകൊണ്ടാണ് ഈ വകുപ്പുകള്‍ ലഭിക്കാന്‍ വലിയ മത്സരം നടന്നത്. അതേസമയം ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനാണ് ബെംഗളൂരു നഗര വികസന വകുപ്പിന്റെ ചുമതല. വരാനിരിക്കുന്ന കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണിത്.












Click it and Unblock the Notifications