കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലവര്‍ഷത്തിന്റെ വരവറിയിച്ച് ബെംഗളൂരുവില്‍ മഴയെത്തി

  • By Neethu
Google Oneindia Malayalam News

ബെംഗളൂരു: കടുത്ത വേനലില്‍ നിന്ന് രക്ഷയായി വര്‍ഷകാലത്തിന്റെ വരവറിയിച്ച് ബെംഗളൂരു സിറ്റിയില്‍ മഴയെത്തി. മെയ് മൂന്നു മുതല്‍ മഴ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. രണ്ടു ദിവസം അടുപ്പിച്ച് സിറ്റിയില്‍ മഴയുണ്ടാകും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.

വ്യാഴ്യാഴ്ച വൈകീട്ടോടെ സിറ്റിയില്‍ എല്ലായിടങ്ങളിലും മഴയെത്തി. ശക്തമായ മഴയിലെങ്കില്‍ പോലും കടുത്ത വരള്‍ച്ച് അനുഭവിക്കുന്ന ബെംഗളൂരുവിലെ ഗ്രാമങ്ങള്‍ക്ക് ആശ്വാസമായിരിക്കുകയാണ് മഴ. അടുത്ത രണ്ട് ദിവസം തുടര്‍ച്ചയായി മഴ പെയ്യുന്നതും കാത്തിരിക്കുകയാണ് ആയിരക്കണക്കിന് കര്‍ഷകര്‍.

rain-06

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദമാണ് മഴയ്ക്ക് കാരണമായത്. മാത്രമല്ല കടുത്ത വരള്‍ച്ചയ്ക്ക് കാരണമായ എല്‍ നിനോ പ്രതിഭാസത്തിന്‍ നേര്‍ വിപരീതമായി ലാ നിന എന്ന പ്രതിഭാസം കടലില്‍ രൂപപ്പെട്ടതും ശക്തമായ മഴയ്ക്ക് സാധ്യതയൊരുക്കും. എല്‍ നിനോ പ്രതിഭാസം മൂലം രൂപപ്പെട്ട കടുത്ത ചൂടിന് നേര്‍ വിപരീതത്തില്‍ കനത്ത മഴയാണ് ലാ നിന കൊണ്ടു വരുന്നത്.

ഏപ്രില്‍ മാസത്തില്‍ രണ്ട് തവണ സിറ്റിയില്‍ വേനല്‍ മഴ എത്തിയെങ്കിലും പലസ്ഥലത്തും മഴ പെയ്തില്ല. സംസ്ഥനത്തെ പല ജില്ലകളിലും 40 ഡിഗ്രിയ്ക്ക് മുകളിലാണ് വേനല്‍ ചൂടുണ്ടായിരുന്നത്. ബെംഗളൂരു സിറ്റിയില്‍ ആദ്യമായാണ് 45 ഡിഗ്രിയ്ക്ക് മുകളില്‍ താപനില ഉയരുന്നത്. കടുത്ത വേനലില്‍ ബെംഗളൂരുവിലെ പല ഗ്രാമങ്ങളിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

English summary
Bangalore had been reeling under hot weather for quite some time now as rains remained absent for almost a month. In the absence of rain, temperatures continued to rise, leading to hotter conditions in the Garden City of India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X