ബാംഗ്ലൂര്‍ പീഡനം: പ്രിന്‍സിപ്പാള്‍ എവിടെപ്പോയി?
ബാംഗ്ലൂര്‍: ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി പീഡനത്തിനിരയായ മാറത്തഹള്ളിയിലെ വിബ്ജിയോര്‍ സ്‌കൂളിന്റെ പ്രിന്‍സിപ്പാളിനെ കാണാനില്ലെന്ന് ആരോപണം. സ്‌കൂളിന്റെ ചെയര്‍മാനായ റസ്തം കേരവാലയെ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ പീഡിപ്പിച്ച മുസ്തഫ അടക്കും അറസ്റ്റിലാകുന്ന രണ്ടാമത്തെ ആളാണ് ചെയര്‍മാന്‍.
എന്നാല്‍ സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അലിസ്റ്റര്‍ ലാപോര്‍ട് പ്രതികരിച്ചിട്ടില്ല. പ്രിന്‍സിപ്പാള്‍ എവിടെ എന്നാണ് രക്ഷിതാക്കളും പ്രതിഷേധക്കാരും ചോദിക്കുന്നത്. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട ജൂലൈ രണ്ടിന് പ്രിന്‍സിപ്പാള്‍ സ്‌കൂളില്‍ ഉണ്ടായിരുന്നത്രെ. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പ്രിന്‍സിപ്പാളിനെ കാണുകയും പരാതി അറിയിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

സ്‌കൂളിനെതിരെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട ജൂലൈ പതിനേഴിന് ശേഷമാണ് പ്രിന്‍സിപ്പാള്‍ അലിസ്റ്റര്‍ ലാപോര്‍ടിനെ കാണാതായിരിക്കുന്നത്. പോലീസ് ചോദ്യം ചെയ്യാനായി എത്തിയപ്പോള്‍ പ്രിന്‍സിപ്പാള്‍ സ്ഥലത്തില്ല എന്ന മറുപടിയാണ് കിട്ടിയത്. എന്നാല്‍ അപ്പോള്‍ പ്രിന്‍സിപ്പാള്‍ സ്‌കൂളില്‍ ഉണ്ടായിരുന്നത്രെ. ആ ദിവസത്തിന് ശേഷം സ്‌കൂളുമായോ രക്ഷകര്‍ത്താക്കളുമായോ ഇദ്ദേഹം ബന്ധപ്പെട്ടിട്ടില്ല എന്നാണ് അറിയുന്നത്.
സ്‌കൂള്‍ ചെയര്‍മാനെ അറസ്റ്റ് ചെയ്തതോടെയാണ് എവിടെയാണ് പ്രിന്‍സിപ്പാള്‍ എന്നചോദ്യം ഉയര്‍ന്നത്. സ്‌കൂളിന്റെ സുരക്ഷയുടെ ഉത്തരവാദിത്തം ചെയര്‍മാനെക്കാള്‍ പ്രിന്‍സിപ്പാളിനാണ് എന്നും രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍ പ്രിന്‍സിപ്പാള്‍ ലാപോര്‍ടിനെ തങ്ങള്‍ വിളിച്ചുവരുത്തിയിരുന്നു എന്നും ആവശ്യം വന്നാല്‍ ഇനിയും വിളിച്ചുവരുത്തും എന്നുമാണ് പോലീസ് പറയുന്നത്.












Click it and Unblock the Notifications