പോലീസ് ഇന്‍സ്‌പെക്ടര്‍ കള്ളനെ കൊള്ളയടിച്ചു

ജെ സി നഗര്‍ പോലീസ് സ്‌റ്റേഷനിലായിരുന്ന തന്‍വീര്‍ അഹമ്മദ് പോലീസിന്റെ വില കളയുന്ന നിരവധി സംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്. എന്നാലും ഇയാള്‍ക്കെതിരെ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല. തന്‍വീര്‍ മാത്രമല്ല, സമാനമായ കേസുകളില്‍ ഒരുപാട് പോലീസുകാര്‍ ഉള്‍പ്പെടാറുണ്ട് എന്നാണ് പറയപ്പെടുന്നത്. അടുത്തിടെ വീട്ടുവേലക്കാരിയില്‍ നിന്നും സ്വര്‍ണവും പണവും തട്ടിയ സബ് ഇന്‍സ്‌പെക്ടറും കോണ്‍സ്റ്റബിളും പിടിയിലായിരുന്നു.
നാഗ്നാഥപുരയിലെ വീട്ടിലാണ് തന്‍വീര്‍ അഹമ്മദ് ഷബീര്‍ പാഷയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. സീനിയര്‍ ഓഫീസര്‍മാരെ അറിയിക്കാതെയായിരുന്നു റെയ്ഡ്. കൂടെ പോലീസുകാരെയും കൂട്ടിയിരുന്നില്ല. മാത്രമല്ല, പോലീസില്‍ ഇത് സംബന്ധിച്ച റെക്കോര്‍ഡുകള്‍ പോലും തയ്യാറാക്കിയിരുന്നില്ല. പിടിച്ചെടുത്ത സ്വര്‍ണം ഇന്‍സ്‌പെക്ടര്‍ സ്വന്തം വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഷബീര്‍ പാഷ പിടിയിലായോടെയാണ് റെയ്ഡിന്റെ വിവരം പുറത്തറിയുന്നത്. സ്വര്‍ണാഭരണങ്ങള്‍ മാറ്റി മുക്കുപണ്ടങ്ങള്‍ വെച്ചതായി അന്വേഷണം നടത്തിയ അസിസ്റ്റന്റ് കമ്മീഷണര്‍ ജി എ ജഗദീഷ് പറഞ്ഞു. മറ്റൊരു വീട്ടില്‍ നിന്നും പാഷ മോഷ്ടിച്ചുകൊണ്ടുവന്ന വെള്ളി ആഭരണങ്ങളും സബ് ഇന്‍സ്‌പെക്ടര്‍ തന്‍വീര്‍ അഹമ്മദ് കൈക്കലാക്കിതായി പരീതിയുണ്ട്.












Click it and Unblock the Notifications