കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥികള്‍ക്ക് ബെംഗളൂരുവിലെ കോളേജുകള്‍ പേടി സ്വപ്‌നമാകുന്നു, പഠനം വേണ്ട ജീവന്‍ മതിയെന്ന്!!

  • By Neethu
Google Oneindia Malayalam News

ബെംഗളൂരു: പഠനത്തിനായി ബെംഗളൂരുവിലെ കോളേജുകള്‍ തിരഞ്ഞെടുക്കുന്ന അന്യ സംസ്ഥാന വിദ്യാര്‍ത്ഥികളുടെ എണ്ണം ഗണ്യമായി കുറയുന്നതായി റിപ്പോര്‍ട്ടുകള്‍. ബെംഗളൂരുവിലെ റാഗിങ് കഥകള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പേടി സ്വപ്‌നം സൃഷ്ടിക്കുന്നു എന്നു വേണം പറയാം.

ബെംഗളൂരുവില്‍ ക്രൂരമായ റാഗിങിന് ഇരയായ മലയാളി വിദ്യാര്‍ഥിനി അതീവ ഗുരുതരാവസ്ഥയില്‍ബെംഗളൂരുവില്‍ ക്രൂരമായ റാഗിങിന് ഇരയായ മലയാളി വിദ്യാര്‍ഥിനി അതീവ ഗുരുതരാവസ്ഥയില്‍

കോളേജുകളിലെ റാഗിങ് കഥകള്‍ പലപ്പോഴും പുറംലോകം അറിയാതെ ഒതുക്കി തീര്‍ക്കാനാണ് കോളേജ് അധികൃതര്‍ ശ്രമിക്കാറുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്രെഡിബിലിറ്റി നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി കുറ്റവാളികളെ രക്ഷിക്കുന്ന കോളേജ് വ്യവസ്ഥിതിയ്ക്ക് ഇരകളാക്കേണ്ടി വന്നത് നിര്‍ധനരായ വിദ്യാര്‍ത്ഥികളാണ്.

ബെംഗളൂരുവിലെ കോളേജുകളുടെ നിറം മങ്ങുന്നു

ബെംഗളൂരുവിലെ കോളേജുകളുടെ നിറം മങ്ങുന്നു


പഠിക്കാന്‍ തിരഞ്ഞെടുക്കുന്ന കോളേജുകളേക്കാല്‍ പഠിക്കാന്‍ തിരഞ്ഞെടുക്കുന്ന സിറ്റി ബെംഗളൂരു ആയി മാറുന്ന ട്രെന്റിന് മങ്ങല്‍ സംഭവിച്ചിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് റാഗിങ് കഥകള്‍ പേടി സ്വപ്‌നമായി മാറിയിരിക്കുകയാണ്.

പേരാമ്പ്ര സ്വദേശിനി നിലീനയെ ഓര്‍മ്മയുണ്ടോ?

പേരാമ്പ്ര സ്വദേശിനി നിലീനയെ ഓര്‍മ്മയുണ്ടോ?


ബെംഗളൂരുവിലെ തുംകൂര്‍ ശ്രീസിദ്ധാര്‍ത്ഥ ഡെന്റല്‍ കോളേജില്‍ സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ബൈക്കിടിച്ച് മരിച്ച പോരാമ്പ്ര സ്വദേശിനി നിലീനയെ ഓര്‍മ്മയുണ്ടോ... മദ്യപ്പിച്ച് വാഹനം ഓടിച്ച് നിലീനയുടെ ദേഹത്ത് ഇടിച്ചു കയറ്റിയ സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ പെണ്‍കുട്ടി മരിച്ചതിന് ശേഷമാണ് കോളേജ് അധ്യാപകര്‍ നടപടി എടുത്തത്. മൂന്ന് ദിവസത്തോളം ഗുരുതരാവസ്ഥയില്‍ വെന്റുലേറ്ററില്‍ കഴിഞ്ഞ പെണ്‍കുട്ടിയെ തിരിഞ്ഞു നോക്കാന്‍ കോളേജില്‍ നിന്നും ആരും എത്തിയില്ല.

 റാഗിങിന് ഇരയായി അശ്വതി

റാഗിങിന് ഇരയായി അശ്വതി


ഈ അടുത്ത ദിവസത്തിലാണ് എടപ്പാള്‍ സ്വദേശിനിയായ അശ്വതിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഫിനോയില്‍ കുടിപ്പിച്ച് ആമാശയം ദ്രവിച്ച് ആശുപത്രിയില്‍ ജീവനോട് മല്ലിട്ട് കഴിയുന്നത്. കുട്ടിയുടെ നില ഗുരുതരമാണെന്ന് അറിഞ്ഞതോടെ നാട്ടിലേക്ക് പറഞ്ഞു വിടാനാണ് കോളേജ് അധികൃതര്‍ ശ്രമിച്ചത്. പരാതി പുറത്തറിഞ്ഞപ്പോള്‍ മാത്രം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി എടുത്തു.

പുറംലോകമറിയാത്ത ഇരകള്‍

പുറംലോകമറിയാത്ത ഇരകള്‍


റാഗിങിനും ക്രൂരമായ പീഡനങ്ങള്‍ക്കും ഇരയാകുന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ വേറെയുമുണ്ട്. എന്നാല്‍ അതെല്ലാം മരണത്തിന്റെ വക്കില്‍ എത്താത്തിനാല്‍ പുറംലോകം അറിയുന്നില്ലെന്നതാണ് സത്യം.

പഠനം വേണ്ട ജീവന്‍ മതി

പഠനം വേണ്ട ജീവന്‍ മതി

ലക്ഷങ്ങള്‍ ചിലവിട്ട് അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ച് സ്വദേശത്തേക്ക് മടങ്ങുന്നതും ചില്ലറയല്ല. മറ്റു വിദ്യാര്‍ത്ഥികള്‍ വീട്ടുക്കാര്‍ ചിലവഴിച്ച പണത്തെ ഓര്‍ത്ത് വീണ്ടും പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നു.
കോളേജ് അധികൃതരുടെ നിശബ്ദത

കോളേജ് അധികൃതരുടെ നിശബ്ദത


കോളേജിനുള്ളില്‍ എന്തു സംഭവിച്ചാലും നിശബ്ദത പാലിക്കുക എന്നതാണ് അധികൃതര്‍ ചെയ്യുന്നത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനോ, ഇരകളായി വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാനോ ഇവര്‍ തയ്യാറല്ല. കുറ്റവാളികളെ സുരക്ഷിതമായി സംരക്ഷിക്കുകയാണോ ലക്ഷ്യം?

അഞ്ചു വര്‍ഷത്തിനുള്ളില്‍ കോളേജുകളുടെ അധപതനം

അഞ്ചു വര്‍ഷത്തിനുള്ളില്‍ കോളേജുകളുടെ അധപതനം


ഈ അവസ്ഥ തുടര്‍ന്നാല്‍ ബെംഗളൂരുവിലെ കോളേജുകള്‍ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഗണ്യമായി കുറയും. സ്വദേശത്ത് മാത്രം പഠിക്കുക എന്ന കാഴ്ച പാടിലേക്ക് എത്തിയാല്‍ അന്യസംസ്ഥാന വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് കെട്ടിപ്പൊക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലംപൊത്തും.

English summary
Problems related to ragging decreases students number in bengaluru colleges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X