തിരഞ്ഞെടുപ്പ് തോറ്റു, നടി രമ്യ ധ്യാനത്തില്‍
ബാംഗ്ലൂര്‍: സാന്‍ഡല്‍വുഡിലെ ബ്യൂട്ടി ക്വീനും കോണ്‍ഗ്രസ് നേതാവുമായ രമ്യ എവിടെയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ രമ്യയെക്കുറിച്ച് പിന്നീട് വാകര്‍ത്തകളൊന്നുമില്ല. തിരഞ്ഞെടുപ്പില്‍ തോറ്റ സ്ഥിതിക്ക് സിനിമയില്‍ സജീവമാകാനാണ് ഈ ഗ്ലാമര്‍ സുന്ദരിയുടെ തീരുമാനമെന്ന് ഇടയ്ക്ക് പറഞ്ഞുകേട്ടിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രമ്യ മണ്ഡ്യയില്‍ ജനതാ ദളിലെ സി എസ് പുട്ടരാജുവിനോടാണ് തോറ്റത്.
മുംബൈയിലെ ഒരു ധ്യാനകേന്ദ്രത്തിലാണ് രമ്യ എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മുംബൈയിലെ വിപാസന ധ്യാനകേന്ദ്രത്തിലാണ് രമ്യ എത്തിയിരിക്കുന്നത്. പത്ത് ദിവസമാണ് രമ്യ ധ്യാനകേന്ദ്രത്തിലുണ്ടാകുക. ഗോള്‍ഡന്‍ വിപാസന പഗോഡയ്ക്ക് പ്രസിദ്ധമാണ് ഈ ധ്യാനകേന്ദ്രം. പത്ത് ദിവസത്തെ ധ്യാനത്തിന് ശേഷം രമ്യ ബാംഗ്ലൂരില്‍ തിരിച്ചെത്തുമെന്ന് താരവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

പത്ത് ദിവസവും പുറത്ത് നിന്നും ആര്‍ക്കും താരത്തെ കാണാനോ സംസാരിക്കാനോ അനുവാദമില്ല എന്നാണ് അറിയുന്നത്. രമ്യയുടെ അടുത്ത ചിത്രം ജൂലൈയില്‍ പുറത്തിറങ്ങാനിരിക്കുന്ന ആര്യനാണ്. 2013 ല്‍ റിലീസായ നീര്‍ ദോശയാണ് രമ്യയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. 2014 ല്‍ രമ്യയുടെതായി ഒരു ചിത്രം പോലും ഇറങ്ങിയിട്ടില്ല.
2013 ലെ ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച് രമ്യ ഏറ്റവും പ്രായം കുറഞ്ഞ അംഗം എന്ന ഗ്ലാമറോടെയാണ് ലോക്‌സഭയിലെത്തിയത്. എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ രമ്യയ്ക്കായില്ല. അതിനിടെ ചില വിവാദങ്ങളിലും പെട്ടു. രാഷ്ട്രീയത്തില്‍ രമ്യയെ കൊണ്ടുവന്ന അംബരീഷും കൈവിട്ടത് രമ്യയുടെ തോല്‍വിക്ക് ഒരു കാരണമായി കരുതപ്പെടുന്നുണ്ട്. രാഷട്രീയത്തില്‍ പോയതോടെ രമ്യ സിനിമ വിട്ടിരുന്നു. രണ്ടാം വരവില്‍ രമ്യയെ ആരാധകര്‍ സ്വീകരിക്കുമോ എന്ന് കാത്തിരുന്നു കാണാം.












Click it and Unblock the Notifications