കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവില്‍ ഭൂഗര്‍ഭ മെട്രൊ ;ഒററ ദിവസം യാത്ര ചെയ്തത് ഒരു ലക്ഷത്തോളം പേര്‍

Google Oneindia Malayalam News

ബെംഗളൂരു: ഐ ടി നഗരത്തില്‍ ഭൂഗര്‍ഭ മെട്രോ ട്രെയിന്‍ ഓടി തുടങ്ങിയതിനുശേഷം കഴിഞ്ഞദിവസം യാത്ര ചെയ്തത് ഒരു ലക്ഷത്തോളം പേര്‍.ശനിയാഴ്ച്ച 93500 പേര്‍ യാത്ര ചെയ്തു. വെളളിയാഴ്ച്ചയാണ് ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഭൂഗര്‍ഭ മെട്രോ ട്രെയിന്‍ സര്‍വ്വീസ് ബെംഗളൂരുവില്‍ ഉദ്ഘാടനം ചെയ്തത്.ശനിയാഴ്ച്ച വാണിജ്യാടിസ്ഥാനത്തില്‍ യാത്രക്കാര്‍ക്ക് തുറന്നു കൊടുത്തു.ഭൂഗര്‍ഭ പാതയിലൂടെയുളള ട്രെയിന്‍ യാത എങ്ങനെയിരിക്കുമെന്നറിയാനാണ് നഗരവാസികളില്‍ പലരും യാത്ര ചെയ്തതെന്നു പറയുന്നു. ഒഴിവു ദിവസമായിനാല്‍ പലരും കുടുംബത്തോടൊപ്പമാണ് യാത്രക്കെത്തിയത്‌

തിരക്ക് കാരണം ട്രെയിനുകള്‍ തമ്മിലുളള ഇടവേള സമയം എട്ടു മിനിറ്റാക്കി കുറച്ചിരുന്നു.നിലവില്‍ 10 മുതല്‍ 15 മിനിറ്റ് ഇടവേളയിലാണ് ട്രെയിന്‍ ഓടിക്കൊണ്ടിരിക്കുന്നത്‌.ഞായറാഴ്ച്ച 120 ട്രിപ്പുകളും ശനിയാഴ്ച്ച 115 ട്രിപ്പുകളും നടത്തിയതായി ബെംഗളൂരു മെട്രൊ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബി എം ആര്‍ സി എല്‍) പി.ആര്‍ ഒ ഓഫീസര്‍ യു എ വസന്ത് റാവു പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ കണക്കിലെടുത്ത് കോച്ചുകള്‍ വേര്‍തിരിക്കണമെന്ന അഭിപ്രായമായിരുന്നു ചില യാത്രക്കാര്‍ക്ക് .രാവിലെ ആറു മുതല്‍ 11 വരെ സര്‍വ്വീസ് ഉണ്ടായിരുന്നു. പൊതുവെ ആറു മുതല്‍ പത്തു വരെയാണ് സര്‍വ്വീസ്

metro-bangalore-

നമ്മ മെട്രോയുടെ കിഴക്ക് പടിഞ്ഞാറ് ഇടനാഴിയില്‍ 4.7 കിലോമീറ്റര്‍ ഭൂഗര്‍ഭ പാത ഉള്‍പ്പെടെ 18.1 കിലോമീറ്ററാണ് ശനിയാഴ്ച്ച യാത്രയ്ക്കു തുറന്നു കൊടുത്തത്.കബണ്‍ പാര്‍ക്ക്,വിശ്വേശ്വരയ്യ,വിധാന്‍ സൗധ,സിറ്റി റെയില്‍ വേ സ്റ്റേഷന്‍ എന്നീ സ്റ്റേഷനുകളാണ് ഭൂഗര്‍ഭ പാതയില്‍ ഉള്‍പ്പെടുന്നത്. ഇതോടെ നമ്മ മെട്രോയുടെ കിഴക്ക് പടിഞ്ഞാറ് ഇടനാഴി പൂര്‍ത്തിയായി.ഇപ്പോള്‍ മൈസൂരുറോഡു മുതല്‍ ബയ്യപ്പനഹള്ളി വരെ 30 മിനിറ്റുകൊണ്ടെത്താം. 18 സ്‌റ്റേഷനുകളാണ് ഈ റൂട്ടിലുളളത്.പ്രധാന സ്‌റ്റേഷനുകളിലെല്ലാം ബി.എംടി സിയുടെ ഫീഡര്‍ സര്‍വ്വീസ് ആരംഭിക്കാനും പദ്ധതിയുണ്ട്. 2011 ല്‍ നഗരത്തില്‍ ആദ്യമായി മെട്രോ ട്രെയിന്‍ ഓടി തുടങ്ങിയപ്പോള്‍ ആദ്യ ദിവസം യാത്ര ചെയ്തത് 85000 പേരായിരുന്നു.എംജി റോഡ് മുതല്‍ ബയപ്പനഹള്ളിവരെയായിരുന്നു ആദ്യ സര്‍വ്വീസ്.

English summary
A record one-lakh commuters travelled in the air-conditioned metro rail coaches on Sunday a day after the service was opened for public on the 18.1km east-west corridor, with 4.8km through underground
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X