സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്ന കള്ളനെ സിസിടിവി പിടിച്ചു
ബെംഗളൂരു: ജയനഗറിലെ സ്ത്രീകള്‍ക്ക് ശല്യക്കാരനായ കള്ളനെ ഒടുവില്‍ സിസിടിവി പിടിച്ചു. കള്ളന്‍ എങ്ങനെയാണ് സ്ത്രീകള്‍ക്ക് മാത്രം ശല്യക്കാരനാകുന്നതെന്നല്ലേ. ഏറെ പ്രത്യേകതയുള്ളയാളാണ് ജയനഗര്‍ 8 ബ്‌ളോക്കില്‍ വിലസിയിരുന്ന ഈ കള്ളന്‍. സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മാത്രമാണ് ഇയാള്‍ മോഷ്ടിയ്ക്കുക. അടിവസ്ത്രങ്ങള്‍ കഴുകി ഉണക്കാന്‍ അയയില്‍ ഇട്ടിരുന്നാല്‍ അത് കള്ളന്‍ കൊണ്ടുപോകുമെന്ന് ഉറപ്പാണ്.
താമസക്കാര്‍ പല പണിയും നോക്കിയിട്ടും അടിവസ്ത്രക്കള്ളനെ പിടിയ്ക്കാനായില്ല. തുടര്‍ന്നാണ് കള്ളന്റെ ശല്യമുള്ള കെട്ടിടങ്ങളില്‍ സിസിടിവി സ്ഥാപിച്ചത്. അങ്ങനെയാണ് സുനില്‍ എന്ന കള്ളന്‍ ക്യാമറയില്‍ കുടുങ്ങുന്നത്. പ്രഗതിപുര സ്വദേശിയായ ഇയാള്‍ ജയനഗര്‍8 ബ്‌ളോക്കിലെ കെട്ടിടങ്ങള്‍ ലക്ഷ്യമാക്കി സൈക്കിളില്‍ ചുറ്റിക്കറങ്ങുമായിരുന്നു. ഗേറ്റ് തുറന്നു കിടക്കുന്ന കെട്ടിടങ്ങളില്‍ കയറി സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ വാരിയെടുത്ത് സൈക്കിളില്‍ മറയും.

ക്യാമറയില്‍ കള്ളന്റെ മുഖം കുടുങ്ങിയതോടെ കൈയ്യോടെ അയാളെ പിടിയ്ക്കാനുള്ള ശ്രമത്തിലായി നാട്ടുകാര്‍. ഒടുവില്‍ തൊണ്ടി മുതലോടെ തന്നെ കള്ളനെ പിടിച്ച് പൊലീസിനെ ഏല്‍പ്പിയ്ക്കുകയും ചെയ്തു. കള്ളനെതിരെ ഐപിസി 448ാം വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ലൈംഗിക വൈകൃതമുള്ള ആളുകളാണ് ഇത്തരം മോഷണങ്ങള്‍ നടത്തുന്നവരെന്ന് മനശാസ്ത്ര വിദഗ്ദര്‍ പറയുന്നു.












Click it and Unblock the Notifications