കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണത്തിന് വേണ്ടി പൊലീസുകാരനെ ഭാര്യയും മക്കളും കെട്ടിയിട്ടു

  • By Meera Balan
Google Oneindia Malayalam News

ബാംഗ്ലൂര്‍: റിട്ടയേര്‍ഡ് പൊലീസ് സബ് ഇന്‍സ്‌പെക്ടറെ പണത്തിനായി ഭാര്യയും മക്കളും വീട്ടിനുള്ളില്‍ പൂട്ടിയിട്ടു. 35 വര്‍ഷത്തെ സേവനത്തിന് ശേഷം പൊലീസില്‍ നിന്ന് വിരമിച്ച വെങ്കിടേഷ് എന്ന അറുപത് കാരനെയാണ് ഭാര്യയും സോഫ്ട് വെയര്‍ എഞ്ചിനീയര്‍മാരായ രണ്ട് ആണ്‍മക്കളും ചേര്‍ന്ന് വീട്ടിലെ മുറിയില്‍ കെട്ടിയിട്ടത്.

രണ്ട് മാസം മുമ്പ് സര്‍വീസില്‍ നിന്ന് വിരമിച്ച ഇദ്ദേഹത്തിന് വിരമിയ്ക്കുന്ന സമയത്ത് ലഭിച്ച തുകയായ 20 ലക്ഷം രൂപ വീതിച്ച് നല്‍കാത്തതിനാണ് കെട്ടിയിട്ടത്. പട്ടിയെ കെട്ടുന്ന ചങ്ങലയിലാണ് മക്കള്‍ അച്ഛനെ വീട്ടിലെ കട്ടിലില്‍ ബന്ധിച്ചത്. ഭാര്യയും മകക്കളും പണം ആവശ്യപെട്ടപ്പോള്‍ അത് നല്‍കാന്‍ വെങ്കടേഷ് വിസമ്മതിച്ചു.വാടകയിനത്തില്‍ പ്രതിമാസം അന്‍പതിനായിരം രൂപ ഭാര്യയ്ക്കും എഞ്ചിനീയര്‍മാരായ മക്കള്‍ക്ക് ശമ്പളമായി അന്‍പതിനായിരും രൂപയും ലഭിയ്ക്കാറുണ്ടെന്ന് വെങ്കടേഷ് പറയുന്നു.

Bangalore

പതിനേഴ് ദിവസമാണ് അച്ഛനെ മക്കള്‍ പൂട്ടിയിട്ടത്. വെങ്കടേഷിന്റെ അനിയന്‍ വീട്ടിലെത്തിയപ്പോഴാണ് ചില സംശയങ്ങള്‍ ഉണ്ടായതും അദ്ദേഹം കോടതിയെ സമീപിച്ചാണ് വെങ്കടേഷിനെ മോചിപ്പിക്കാന്‍ കഴിഞ്ഞതും. കിടപ്പുമുറിയിലാണ് അദ്ദേഹത്തെ പൂട്ടിയിട്ടത്.

കേസില്‍ വെങ്കടേഷിന്റെ ഭാര്യ നാഗരത്‌നത്തെയും മൂത്തമകന്‍ ചേതനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇളയ മകന്‍ രഞ്ജനായുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചു. ഇയാള്‍ ഒളിവിലാണ്. ഫ്ളാറ്റ് വാങ്ങുന്നതിന് വേണ്ടിയാണ് ഇവര്‍ പണം ആവശ്യപ്പെട്ടത്.

English summary
Retired police officer locked in house for 17 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X