റോജി എം ജോണ്‍ കര്‍ണാടകത്തിലേക്ക്, എഐസിസി സെക്രട്ടറിയായി നിയമിച്ചു
കൊച്ചി: റോജി എം ജോണ്‍ എംഎല്‍എയെ എഐസിസിസ സെക്രട്ടറിയായി നിയമിച്ച് ഹൈക്കമാന്‍ഡ്. കര്‍ണാടകത്തിന്റെ ചുമതലയാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്. കര്‍ണാടകത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി അധിക കാലമില്ല. അടുത്ത വര്‍ഷമാണ് തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന് ഏറെ നിര്‍ണായക തിരഞ്ഞെടുപ്പാണിത്. അതിലേക്കുള്ള ആദ്യ ചുവടുവെപ്പാണിത്. പിസി വിഷ്ണുനാഥിനോടൊപ്പമാണ് അദ്ദേഹം കര്‍ണാടകത്തിന്റെ ചുമതല വഹിക്കുക. അങ്കമാലിയിലെ എംഎല്‍എയാണ് റോജി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് പുതിയ ചുമതല അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്.

കര്‍ണാടകത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സോണിയാ ഗാന്ധി പുതിയ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഡികെ ശിവകുമാര്‍കര്‍ണാടകത്തില്‍ പിസിസി അധ്യക്ഷനായി തുടരും. സിദ്ധരാമയ്യയാണ് നിയമസഭാ കക്ഷി നേതാവ്. ക്യാമ്പയിന്റെ ചുമതല എംബി പാട്ടീലിനാണ്. എന്‍എസ്‌യുവിന്റെ ദേശീയ അധ്യക്ഷനായിരുന്നു റോജി എം ജോണ്‍. വിദ്യാര്‍ത്ഥി സംഘടന നേതാവായിരിക്കെ കര്‍ണാടകയില്‍ പ്രവര്‍ത്തിച്ച പരിചയവും അദ്ദേഹത്തിനുണ്ട്. ദേശീയ നേതൃത്വത്തിനൊപ്പം പ്രവര്‍ത്തിച്ച പരിചയവും അദ്ദേഹമുണ്ട്. അതേസമയം കര്‍ണാടകത്തില്‍ വിജയിക്കേണ്ടതിന്റെ ആവശ്യം കോണ്‍ഗ്രസ് നന്നായിട്ടറിയാം. അതിനാണ് ഏറ്റവും മികച്ചവരെ തന്നെ ഉപയോഗിക്കുന്നത്.
കോണ്‍ഗ്രസിന് കര്‍ണാടകത്തില്‍ തന്ത്രമൊരുക്കുന്നത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനില്‍ കനുഗോലുവാണ്. സുനില്‍ അടക്കം 22 അംഗ സമിതിയെയാണ് കര്‍ണാടക പിടിക്കാനായി നിയോഗിച്ചിരിക്കുന്നത്. സംസ്ഥാന തല വാര്‍ റൂം ടീമിനെയും ഇതിനൊപ്പം കോണ്‍ഗ്രസ് സജജമാക്കിയിട്ടുണ്ട്. വാര്‍ റൂമിന്റെ ചെയര്‍മാന്‍ ശശികാന്ത്് സെന്തിലാണ്. വാര്‍ റൂമിന്റെ ചുമതല സുനില്‍ കനുഗോലുവാണ്. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പുകള്‍ എല്ലാം കോണ്‍ഗ്രസാണ് വിജയിച്ചത്. എന്നാലും കോണ്‍ഗ്രസ് ടീമില്‍ ഇപ്പോഴും ആത്മവിശ്വാസ കുറവുണ്ട്. പാര്‍ട്ടി ഇപ്പോഴും ഒറ്റക്കെട്ടല്ലെന്നാണ് നേതാക്കള്‍ പറയുന്നത്. ്അതുകൊണ്ട് ജയിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ടാവും.
അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് വളരെ നിര്‍ണായകമാണ്. ജീവന്മരണ പോരാട്ടമെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. എന്നാല്‍ തമ്മിലടി ഇപ്പോഴും രൂക്ഷമാണ്. പ്രധാനമായും ഡികെ ശിവകുമാറും സിദ്ധരാമയ്യയും മുഖ്യമന്ത്രി പദം ലക്ഷ്യമിടുന്നുണ്ട്. ഇരുവരുടെയും ക്യാമ്പുകള്‍ തമ്മില്‍ പ്രശ്‌നങ്ങളുടെ ഇവരുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചില്ലെങ്കില്‍ കര്‍ണാടകത്തില്‍ അധികാരം കിട്ടുക കോണ്‍ഗ്രസിന് ദുഷ്‌കരമായിരിക്കും. നിലവില്‍ മുഖ്യമന്ത്രിയായി യെഡിയൂരപ്പ ഇല്ലാത്തത് കോണ്‍ഗ്രസിന് അനുഗ്രഹമാണ്. മുഖ്യമന്ത്രി സ്ഥാനത്തുള്ള ബസവരാജ് ബൊമ്മൈ ദുര്‍ബലനായ നേതാവാണെന്നും കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു.












Click it and Unblock the Notifications