കര്‍ണ്ണാടക ഗവര്‍ണറുടെ ഒരു മാസത്തെ ആഢംബര ജീവത്തിന്റെ കണക്കുകള്‍ കേള്‍ക്കണോ?
ബെംഗളൂരു: രാഷ്ട്രീയ നേതാക്കളുടെ വരവ് ചിലവ് കണ്ണക്കുകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറയുന്നതിന് ഒരു ജനപ്രതിനിധിയും തയ്യാറായിട്ടില്ല. കാരണം ഈ കണ്ണക്കുകള്‍ കേട്ടാല്‍ ജനം ഞെട്ടും. നികുതി പിരിച്ചെടുത്ത് ഖജനാവില്‍ നിക്ഷേപിക്കുന്ന തുക ഭരണാധിക്കാരികള്‍ക്ക് ആഢംബര ജീവിതം നയിക്കാനുള്ളതാണെന്ന് ജനം അറിയുന്നുണ്ടോ?
കര്‍ണ്ണാടക ഗവര്‍ണര്‍ വാജുഭായ് വാലയുടെ ഒരു മാസത്തെ ചിലവിലേക്ക് കര്‍ണ്ണാടക സര്‍ക്കാര്‍ നല്‍കുന്നത് 30,00,000 രൂപയാണ്. രാജ്ഭവനില്‍ ഗവര്‍ണറുടെ സേവനത്തിനു മാത്രമായി 161 പോരാണ് രാജ്ഭവനില്‍ ജോലി ചെയ്യുന്നത്.
രാജ്ഭവനിലെ ചിലവുകളെ കുറിച്ച് അറിയുന്നതിന് വിവരാവകാശ നിയമ പ്രകാരം വണ്‍ഇന്ത്യ നല്‍കിയ പരാതിയിലാണ്് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.
ചിലവുകളുടെ കണ്ണക്കുകള്‍ അറിയുന്നതിന് തുടര്‍ന്നു വായിക്കൂ....

പ്രതിമാസം 30 ലക്ഷം
രാജ്ഭവനില്‍ ഗവര്‍ണറുടെ ചിലവിനായി കര്‍ണ്ണാടക സര്‍ക്കാര്‍ നല്‍കുന്നത് 30 ലക്ഷം രൂപയാണ്

161 ജോലിക്കാര്‍
രാജ്ഭവനില്‍ മാത്രമായി 161 പേരാണ് ജോലി ചെയ്യുന്നത്.

17 തൂപ്പുകാര്‍ക്ക് 14,550 വീതം മാസം ശബളം
പബ്ലിക് ഓഫീസ് വൃത്തിയാക്കുന്നതിന് 17 തൂപ്പുകാര്‍, ഇവര്‍ക്ക് 14,550 രൂപ വീതം മാസ ശംബളം.

വാജുഭായ് വാലയുടെ ബോഡി മസാജിങ്ങിന് 5 പേര്‍
ഗവര്‍ണ്ണറുടെ ശരീര സംരക്ഷണത്തിനായി 5 പേരാണ് ബോഡി മസാജിങ്ങ് ചെയ്യുന്നത്. ഇവര്‍ക്ക് 14,550 വീതം മാസം.

സന്ദേശ വാഹകന് 21,000
അടുത്തുള്ള സര്‍ക്കാര്‍ ഓഫീസുകളിലേക്ക് സന്ദേശം എത്തിക്കുന്ന ജോലിക്കാരാന് 21,000 രൂപ

ഖലാസികലെ കുറിച്ച് കേട്ടിട്ടുണ്ടോ?
ഗവര്‍ണറുടെ ജോലികള്‍ക്കായി പ്രത്യേകം നിയമിക്കുന്നവരാണ് ഖലാസികള്‍. 5പേരാണ് ഇത്തരത്തില്‍ നിയമിക്കപ്പെട്ടിട്ടുള്ളത്. 72,750 രൂപയാണ് 5പേര്‍ക്ക് മൊത്തം വരുന്ന മാസം ശബളം.

വൃത്തിയാക്കുന്നവര്‍ക്ക് വേറെയുമുണ്ട് സര്‍ക്കാര്‍ വക
രണ്ടു പേര്‍ക്കാണ് സര്‍ക്കാര്‍ ഈ തസ്തികയില്‍ ശബലം നല്‍കുന്നത്. 29, 100 രൂപയാണ് രണ്ടു മാസത്തെ ശബളം.

എട്ടു പേരുടെ കണ്ണക്കുകള്‍ വെളിപ്പെടിത്തിയില്ല
വിവരാകാശ നിയപ്രകാരം നല്‍കിയ പരാതിയില്‍ 8 ജോലിക്കാരുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല. 90,192 രൂപയാണ് ഇവര്‍ക്ക് മാസം നല്‍കുന്നത്.

പെയ്ന്റര്‍, കാര്‍പെന്റര്‍, അലക്കുക്കാരന്‍
1,30,950 രൂപയാണ് ഈ വകയില്‍ ചിലവ്. അലക്കുക്കാരന്‍ ഒന്നല്ല ഏഴാണ് രാജ്ഭവനില്‍.

മെഡിക്കല്‍ വിഭാഗം
സര്‍ജന്(50,100), സ്റ്റാഫ് നഴ്‌സ്(32,000), മെയില്‍ നഴ്‌സ്(14,550), ഫിമെയില്‍ നഴ്‌സ്(14,550)

ടൈപിങ് ജോലിക്കാര്‍
ടൈപിസ്റ്റ്(21,000), ചുരുക്കെഴുത്ത്ക്കാരന്‍(29,600)

വെളിപ്പെടുത്താത്ത വിവരങ്ങള്‍
നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും വെളിപ്പെടുത്താത്ത ശബള വിവരങ്ങള്‍ - സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി, അണ്ടര്‍ സെക്രട്ടറി, സ്‌പെഷ്യല്‍ ഡ്യൂട്ടു ഓഫീസര്‍ എന്നിവരുടെ ശബള തുക.












Click it and Unblock the Notifications