Get Updates
Get notified of breaking news, exclusive insights, and must-see stories!

സദാനന്ദ ഗൗഡയുടെ മകന്‍ വിവാഹം ചെയ്‌തെന്ന് നടി

ബാംഗ്ലൂര്‍: കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുടെ മകന്‍ തന്നെ വിവാഹം ചെയ്തിട്ടുണ്ട് എന്ന വെളിപ്പെടുത്തലുമായി കന്നഡ നടിയും മോഡലുമായ മൈത്രേയ രംഗത്ത്. നടിയുടെ പരാതിയെ തുടര്‍ന്ന് സദാനന്ദ ഗൗഡയുടെ മകന്‍ കാര്‍ത്തിക്കിനെതിരെ പോലീസ് കെസടുത്തു. ഐ പി സി 376 പ്രകാരം ബലാത്സംഗക്കുറ്റം, 420 പ്രകാരം വഞ്ചനാക്കുറ്റം എന്നിവ ചുമത്തിയാണ് കേസ്.

നടി മൈത്രേയയുടെ വെളിപ്പെടുത്തലില്‍ കേന്ദ്ര റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ ഞെട്ടല്‍ രേഖപ്പെടുത്തി. കാര്‍ത്തികിനെതിരായ കേസ് ഗൂഡാലോചനയാണ് എന്നും ബ്ലാക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു. മകനോട് സംസാരിച്ച് ഉടന്‍ തന്നെ മുഴുവന്‍ സത്യവും പുറത്തുകൊണ്ടുവരും എന്നും ഗൗഡ പറഞ്ഞു. കഴിഞ്ഞ ആഴ്ച കാര്‍ത്തികിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു.

കര്‍ണാടകത്തിലെ ക്ലീന്‍ ഇമേജുള്ള നേതാക്കളില്‍ ഒരാളാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ സദാനന്ദ ഗൗഡ. ഗൗഡയുടെ മകനെതിരെ ആരോപണം ഉന്നയിച്ച മൈത്രേയ ആരാണ് എന്നും അവര്‍ക്ക് പറയാനുള്ളത് എന്ത് എന്നും നോക്കൂ

ആരാണ് മൈത്രേയ

ആരാണ് മൈത്രേയ

അറിയപ്പെടുന്ന മോഡലാണ് മൈത്രൈയ. ചില കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സദാനന്ദ ഗൗഡയുടെ മകന്‍ കാര്‍ത്തിക് തന്നെ വിവാഹം ചെയ്തിരുന്നു എന്നാണ് മൈത്രേയ ടി വി ചാനലുകളോട് പറഞ്ഞത്.

ബന്ധം കുറേ നാളായി

ബന്ധം കുറേ നാളായി

കാര്‍ത്തിക്കും താനും ഡേറ്റിംഗിലായിരുന്നു. പലപ്രാവശ്യം ഒരുമിച്ച് കഴിഞ്ഞിട്ടുണ്ട്. ഞാനെന്ന് വെച്ചാല്‍ കാര്‍ത്തികിന് ഭ്രാന്തായിരുന്നു. കാര്‍ത്തിക് എന്നെ വിവാഹം ചെയ്തു.

പക്ഷേ തെളിവില്ല

പക്ഷേ തെളിവില്ല

എന്നാല്‍ കാര്‍ത്തിക് തന്നെ വിവാഹം ചെയ്തതിന് തെളിവൊന്നും ഇല്ല എന്നാണ് മൈത്രേയ പറയുന്നത്. കാര്‍ ഡ്രൈവര്‍ക്ക് മാത്രമേ ഇക്കാര്യം അറിയൂ

പച്ചക്കള്ളം

പച്ചക്കള്ളം

എന്നാല്‍ ഈ ആരോപണങ്ങള്‍ സദാനന്ദ ഗൗഡയുടെ മകന്‍ കാര്‍ത്തികി നിഷേധിച്ചു. ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. എന്റെ അച്ഛന്‍ ഒരു ഉത്തരവാദിത്തപ്പെട്ട പൊതു പ്രവര്‍ത്തകനാണ്. അത് ഞാന്‍ കളഞ്ഞുകുളിക്കില്ല.

ഗൂഡാലോചനയോ

ഗൂഡാലോചനയോ

ഇത് ഗൂഡാലോചനയാണ് എന്നാണ് സദാനന്ദ ഗൗഡ പറയുന്നത്. ഇതിന് പിന്നില്‍ ഒത്തുകളിയുണ്ട്. ബ്ലാക് മെയില്‍ ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നെ ബലിയാടാക്കാനാണ് ശ്രമം

 സദാനന്ദ ഗൗഡ ക്ലീന്‍

സദാനന്ദ ഗൗഡ ക്ലീന്‍

മംഗലാപുരം സ്വദേശിയാണ് ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ സദാനന്ദ ഗൗഡ. നേരത്തെ കര്‍ണാകത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. ഇദ്ദേഹത്തിന് ക്ലീന്‍ ഇമേജാണ് ഉള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+