Get Updates
Get notified of breaking news, exclusive insights, and must-see stories!

സല്‍മാന് തടവ്: അമിതാഭ് ബച്ചന്‍ മിണ്ടുന്നില്ല, കാരണം ഐശ്വര്യ റായ്?

മുംബൈ: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ സജീവമായ ബോളിവുഡ് താരങ്ങളില്‍ ഒരാളാണ് അമിതാഭ് ബച്ചന്‍. പ്രത്യേകിച്ചും മൈക്രാ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍. ട്വിറ്ററില്‍ അമിതാഭ് ബച്ചന് വളരെ വലിയ ഫോളേവേഴ്‌സുണ്ട്. 2002 ലെ ആക്‌സിഡന്റ് കേസില്‍ സല്‍മാന്‍ ഖാനെതിരായ കോടതി വിധിയെക്കുറിച്ച് ബോളിവുഡിന്റെ ബിഗ് ബി ഒരക്ഷരം മിണ്ടിയിട്ടില്ല.

ബിപാഷ ബസു, ഫറാ ഖാന്‍, അര്‍ജുന്‍ കപൂര്‍ എന്നിങ്ങനെ ബോളിവുഡ് നടീനടന്മാരും സംവിധായകരും സല്‍മാന് കിട്ടിയ ശിക്ഷയോട് വൈകാരികമായി പ്രതികരിക്കുമ്പോഴാണ് അമിതാഭ് ബച്ചന്റെ ഈ മൗനം. സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ആക്ടീവായ അമിതാഭ് ബച്ചന്റെ മൗനം ആളുകള്‍ അത്ഭുതത്തോടെയാണ് കാണുന്നത്. ഓരോ ചെറിയ കാര്യങ്ങളോടും വളരെ പെട്ടെന്ന് തന്നെ ട്വിറ്ററില്‍ പ്രതികരിക്കുന്ന ആളാണ് ബിഗ് ബി.

amithavbh

അമിതാഭ് ബച്ചന്‍ ബോധപൂര്‍വ്വം മൗനം പാലിക്കുകയാണ് എന്നാണ് പലരും കരുതുന്നത്. സല്‍മാന്‍ ഖാനെതിരെ എന്തെങ്കിലും പറഞ്ഞ് ഒരു വിവാദത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കേണ്ട എന്ന് കരുതിയായിരിക്കണം ഇത്. അമിതാഭ് ബച്ചന്റെ ഭാഗത്ത് നിന്നും ഒരു വിവാദ പ്രസ്താവന ഉണ്ടായാല്‍ അത് ചെന്നെത്തുക ഐശ്വര്യ റായ് - സല്‍മാന്‍ ഖാന്‍ പ്രണയബന്ധത്തിലേക്കായിരിക്കും.

ബച്ചന്‍ കുടുംബത്തിലെ മരുമകളാണ് ഐശ്വര്യ. സല്‍മാനും ഖാനും ഐശ്വര്യയും പ്രണയത്തിലായിരുന്ന കാര്യം ബോളിവുഡില്‍ ഒരു രഹസ്യമേ ആയിരുന്നില്ല. 2002 ല്‍ ഇവര്‍ പിരിഞ്ഞതിന് പിന്നാലേയാണ് അഭിഷേക് ബച്ചന്‍ ഐശ്വര്യ റായിയെ വിവാഹം ചെയ്യുന്നത്. ബുധനാഴ്ചത്തെ ഏറ്റവും വലിയ വാര്‍ത്തയെക്കുറിച്ച് ഒരക്ഷരം മിണ്ടാതിരുന്ന ബച്ചന്‍ സീനിയര്‍ രവീന്ദ്ര നാഥ് ടാഗോറിന്റെ പിറന്നാള്‍ ട്വീറ്റുമായി വ്യാഴാഴ്ച വീണ്ടും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+