ബെംഗളൂരുവില്‍ മണല്‍ മാഫിയ യുവതിയുടെ കൈവെട്ടി
ബെംഗളൂരു: ബെംഗളൂരുവില്‍ മണല്‍ മാഫിയ വീണ്ടും സജീവമാവുന്നു. മണല്‍ വ്യാപാരം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് അക്രമികള്‍ യുവതിയുടെ കൈ വെട്ടിമാറ്റി.
ശത്രുവിന്റെ ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് അക്രമികള്‍ വീട്ടുടമയായ സ്ത്രീയുടെ കൈ വെട്ടിമാറ്റിയത് . കര്‍ണാടകയിലെ തവരേക്കെരെ ജില്ലയിലെ മംഗളാ ഗൗരി എന്ന വീട്ടമ്മയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

മണല്‍ഖനന വ്യവസായി ഗൗഡയുമായി മറ്റൊരാള്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത് അക്രമത്തില്‍ കലാശിച്ചിരുന്നു. ഇതിനിടയില്‍ ഗൗരിക്ക് നേരെ ആക്രമണം ഉണ്ടാകുകയായിരുന്നു.
ഗൗരിയുടെ പുരയിടത്തിലാണ് ഗൗഡ വാടകയ്ക്ക് താമസിച്ചിരുന്നത്. എന്നാല്‍ ഗൗരിയെ ഗൗഡയുടെ ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച അക്രമികള്‍ കൈ വെട്ടിമാറ്റുകയായിരുന്നു. ഇവരുടെ ഇടതുകൈയാണ് വെട്ടിമാറ്റിയത്ആക്രമണത്തില്‍ ഗൗരിയുടെ ഇടതുകൈ നഷ്ടമായി എങ്കിലും ഡോക്ടര്‍മാര്‍ പിന്നീട് ഇത് തുന്നിച്ചേര്‍ത്തു. കേസില്‍ മൂന്ന് പേര്‍ക്കായി പോലീസ് തെരയുന്നുണ്ട്.












Click it and Unblock the Notifications