നുണ പറഞ്ഞതിന് വഴക്ക്; പെണ്‍കുട്ടി തൂങ്ങിമരിച്ചു
ബാംഗ്ലൂര്‍: ഇപ്പോഴത്തെ കുട്ടികള്‍ക്കിതെന്താണ്? നിസാര കാരണങ്ങള്‍ക്ക് പോലും കെട്ടിയിട്ട് തല്ലുകൊണ്ടിരുന്ന പഴയ തലമുറ ചോദിച്ചുപോകുകയാണ്. വെറുതെ ചോദിക്കുകയല്ല, അമ്പരപ്പ് തോന്നുന്ന വാര്‍ത്തകളാണ് ചുറ്റിനും കേള്‍ക്കുന്നത്. ഫേസ് ബുക്ക് നോക്കാന്‍ വിടാത്തതിന് ആതാമഹത്യ, ടി വി കാണാന്‍ സമ്മതിക്കാത്തതിന് ആത്മഹത്യ ഇങ്ങനെ പോകുന്നു പുതു തലമുറയ്ക്ക് ജീവന്‍ അവസാനിപ്പിക്കാനുള്ള കാരണങ്ങള്‍.
അച്ഛനും അമ്മയും വഴക്ക് പറഞ്ഞതിന് 17 കാരി പി യു സി വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു എന്നതാണ് ഈ പരമ്പരയിലെ ഏറ്റവും ഒടുവില്‍ പുറത്തുവന്ന വാര്‍ത്ത. ഐ ടി നഗരമായ ബാംഗ്ലൂരിലാണ് പി യു സി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത് മാതാപിതാക്കളെ തോല്‍പിച്ചത്. വിവേകാനന്ദ കോളേജിലെ ഒന്നാം വര്‍ഷ പി യു സി വിദ്യാര്‍ഥിനിയാണ് ആത്മഹത്യ ചെയ്ത രേഷ്മ.

ക്ലാസ് തുടങ്ങി എന്ന് വീട്ടില്‍ നുണ പറഞ്ഞ് കോളേജില്‍ പോകാറുണ്ടായിരുന്ന രേഷ്മയെ വീട്ടുകാര്‍ കയ്യോടെ പിടികൂടിയിരുന്നു. നുണ പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയതിന് വഴക്കും കിട്ടി. അനുവാദം കൂടാതെ വീട്ടില്‍ നിന്നും ഇറങ്ങരുത് എന്നും പറഞ്ഞു. അമ്മയുടെ സാരി ഉപയോഗിച്ചാണ് രേഷ്മ മുറിയില്‍ തൂങ്ങിമരിച്ചത്. ബാംഗ്ലൂര്‍ മഗഡി റോഡില്‍ തയ്യല്‍ക്കട നടത്തുന്ന മോഹന്‍ - ഹേമരത്‌ന ദമ്പതികളുടെ മകളാണ് രേഷ്മ.
അവധി കഴിഞ്ഞ് കോളേജ് തുറന്നു എന്ന് പറഞ്ഞ് ഈ മാസം 25 മുതല്‍ രേഷ്മ വീട്ടില്‍ നിന്നും പോകാറുണ്ടായിരുന്നു. ചൊവ്വാഴ്ച ഞാനും മകള്‍ക്കൊപ്പം കോളേജിലേക്ക് പോയി. എന്നാല്‍ കോളേജ് ഇനിയും തുറന്നിട്ടില്ല എന്നായിരുന്നു അധികൃതരില്‍ നിന്നും കിട്ടിയ വിവരം. 30 ന് മാത്രമേ കോളേജ് തുറക്കൂ എന്നും കോളേജ് അധികൃതര്‍ പറഞ്ഞു. നുണ പറഞ്ഞതിന് ഞാന്‍ മകളെ വഴക്കു പറഞ്ഞിരുന്നു. അതിനാണ് അവള്‍ ഈ കടുംകൈ ചെയ്തത് - ഹേമരത്‌ന പറഞ്ഞു.












Click it and Unblock the Notifications