ബെംഗളൂരു: ജീവനക്കാരിയെ പീഡിപ്പിച്ച മേലുദ്യോഗസ്ഥന് അറസ്റ്റില്‍
ബെംഗളൂരു: സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയെ പീഡിപ്പിച്ച മേലുദ്യോഗസ്ഥന് അറസ്റ്റില്‍. എച്ച്എന്‍എല്‍ സെക്കന്റ് സ്റ്റേജില്‍ പ്രവര്‍ത്തിക്കുന്ന ജോബ് സെര്‍ച്ച് എന്ജിന് ജീവനക്കാരിയെയാണ് സീനിയര്‍ മാനേജര്‍ പീഡിപ്പിച്ചത്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി യുവതിയ്ക്ക് അശ്ലീല മെസേജുകള്‍ അയക്കുകയും, ഓഫീസില്‍ അധിക സമയം ഇരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ഓഫീസ് സമയത്തിന് ശേഷം യുവതിയെ കാറില്‍ കയറാനും സിനിമയ്ക്ക് പോകാനും നിര്‍ബന്ധിക്കുമായിരുന്നു. മാനേജറുടെ ആവശ്യങ്ങള്‍ നിഷേധിച്ചതോടെ ജോലി ഭാരം കൂട്ടിയാണ് ഇയാള്‍ പ്രതികാരം തീര്‍ത്തത്.

യുവതിയെ നിര്‍ബന്ധിച്ച് കാറില്‍ കയറ്റിക്കൊണ്ടു പോയ ദിവസത്തിലാണ് ഇയാള്‍ പീഡിപ്പിച്ചത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജൂലൈ 7 വരെ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തിരിക്കുകയാണ്.
യുവതിയുടെ ഫോണിലേക്ക് ഇയാള്‍ അയച്ച സന്ദേശങ്ങളും തെളിവുകളായി നല്‍കിയിട്ടുണ്ട്. മുംബൈ സ്വദേശിനിയായ യുവതി ഭര്‍ത്താവിനും കുട്ടിയ്ക്കും ഒപ്പമാണ് എച്ച്എന്‍എല്ലില്‍ താമസിക്കുന്നത്. യുവതി ജോലി ചെയ്യുന്ന കമ്പനിയില്‍ സെക്ഷ്വല്‍ ഹരാസ്മെന്റ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഇതിനാല്‍ കമ്പനിക്കെതിരെയും പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി!












Click it and Unblock the Notifications