ബെംഗളൂരുവില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ കെട്ടിയിട്ട് പീഡിപ്പിച്ചു
ബെംഗളൂരു:ബെംഗളൂരുവില്‍ ആറും ഏഴും വയസ്സു പ്രായമുളള പെണ്‍കുട്ടികളെ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചതായിപരാതി.നഗരത്തിലെ കുമാരസ്വാമി ലേ ഔട്ടിലാണ് സംഭവം. ഒരു കുട്ടി പീഡനത്തിനിരയായതായി സംശയിക്കുന്നു. സംഭവത്തില്‍ പ്രതിയെന്നു കരുതുന്ന പ്രകാശ് (20) എന്ന യുവാവിനെ പോലീസ് തിരയുകയാണ്. കുട്ടികള്‍ പേടിച്ചു ഒച്ചവച്ചു കരഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
ആറു വയസ്സുകാരിയുടെ അമ്മ സാധാരണ മകളെയും മൂന്നുവയസ്സുളള മകനെയും വീട്ടില്‍ പൂട്ടിയിട്ടാണ് പുറത്തുപോവാറുളളത്. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ ഏല്‍പ്പിച്ച് വീടിന്റെ ഉടമസ്ഥര്‍ക്ക് താക്കോല്‍ നല്കിയാണ് യുവതി പുറത്തുപോയത്. ഭക്ഷണം കഴിച്ചതിനു ശേഷം കുട്ടികള്‍ കളിക്കാനായി പുറത്തിറങ്ങിയ സമയത്താണ് ഇയാള്‍ പീഡിപ്പിച്ചതെന്നു കരുതുന്നു. പെണ്‍കുട്ടികള്‍ ഉടന്‍ വീട്ടുടമസ്ഥനോട് കാര്യം പറഞ്ഞപ്പോള്‍ അയാള്‍ പ്രകാശിന്റെ വീട്ടിലെത്തി അയാളെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയുന്നു.

ഉച്ചയ്ക്ക് തിരിച്ചെത്തിയ അമ്മയോട് സംഭവത്തെ കുറിച്ച് പറഞ്ഞപ്പോളാണ് പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിയുന്നത്. വൈകിട്ട് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ഇയാളുടെ വീട്ടിലെത്തിയപ്പോഴേയ്ക്കും ഇയാള്‍ കടന്നു കളഞ്ഞിരുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതി ന്ല്‍കിയത്. പരാതി നല്‍കാന്‍ രക്ഷിതാക്കള്‍ ആദ്യം മടിച്ചെങ്കിലും പിന്നീട് നിര്‍ബന്ധപൂര്‍വ്വം പരാതി നല്‍കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. നഗരത്തിലെ കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് പ്രതിയായ പ്രകാശ്.












Click it and Unblock the Notifications