Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗലൂരുവില്‍ ഇനി മുതല്‍ കുര്‍ബാന കന്നടയില്‍

ബെംഗലൂരു: ബെംഗലൂരുവില്‍ ഇനി മുതല്‍ കുര്‍ബാന നടത്തുക കന്നടയിലായിരിക്കും. വിശേഷാദിവസങ്ങളില്‍ ബംഗലൂരുവിലെ ദേവാലയങ്ങളില്‍ ഏതു ഭാഷയില്‍ കുര്‍ബാനയര്‍പ്പിക്കും എന്ന തര്‍ക്കം പരിഹരിച്ച് വത്തിക്കാനില്‍ നിന്നും അന്തിമ തീരുമാനമായി.

ബെംഗലൂരു അതിരൂപതയുടെ പ്രഥമ ഭാഷ കന്നഡയായിരിക്കുമെന്ന് വത്തിക്കാന്‍ കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ഇവാഞ്ചലൈസേഷന്‍ ഓഫ് പീപ്പിള്‍ കല്പന നല്‍കി. ഇതോടെ രൂപതയുടെ കീഴിലുള്ള ഇടവകകളില്‍ സുപ്രധാന സമയങ്ങളിലെ കുര്‍ബാനയും മറ്റ് കൂദാശകളും ഇനി മുതല്‍ കന്നഡിയില്‍ ആയിരിക്കും അര്‍പ്പിക്കുന്നത്. . കുര്‍ബാന അടക്കമുള്ള വത്തിക്കാന്റെ പത്ത് നിര്‍ദേശങ്ങളും ബെംഗലൂര്‍ ആര്‍ച്ച്ബിഷപ്പ് എല്ലാ ഇടവകകള്‍ക്കു നല്‍കകള്‍ക്കും നല്‍കിക്കഴിഞ്ഞു. വൈദികപട്ടം പോലെയുള്ള സവിശേഷകര്‍മ്മങ്ങള്‍ കന്നഡയിലായിരിക്കും.

church.jpg

നഗരങ്ങളിലും സെമി അര്‍ബന്‍ മേഖലകളില്‍ പൊതുഭാഷയായി ഇംഗ്ലീഷ് ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ല. മരണം, വിവാഹം തുടങ്ങിയ ചടങ്ങുകളില്‍ വിശ്വാസികളുടെ താത്പര്യത്തിന് പ്രാധാന്യം നല്‍കാം. എന്നാല്‍, വൈദികരുടെ ശവസംസ്‌കാരശുശ്രൂഷകള്‍ ഇംഗ്ലീഷ് ഭാഷയിലായിരിക്കണം നടത്തേണ്ടത് . നേരത്തെ ബെംഗലൂരു അതിരൂപതയിലെ ഇടവകകളില്‍ ഭൂരിഭാഗവും തമിഴ്, ഇംഗ്ലീഷ് ഭാഷകളിലാണ് കുര്‍ബാന അര്‍പ്പിച്ചുവരുന്നത്.

കര്‍ണാടകയിലെ തമിഴ് വിഭാഗക്കാരായ കത്തോലിക്കാ വിശ്വാസികള്‍ക്ക് സഭയില്‍ നിര്‍ണായക പങ്കാളിത്തമുണ്ട്. ആയതിനാല്‍ ക്രിസ്മസ്, ഈസ്റ്റര്‍ ദിനങ്ങളിലെ ആരാധനാക്രമത്തില്‍ കന്നഡ, തമിഴ് ഭാഷകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് ഭിന്നത നിലനിന്നിരുന്നു. ഏകദേശം 40 വര്‍ഷത്തോളം നീണ്ട തര്‍ക്കത്തിനാണ് വത്തിക്കാന്റെ ഇടപെടലോടെ അവസാനിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+