ഗവര്‍ണറെ കണ്ട് കോണ്‍ഗ്രസ്, സിദ്ധരാമയ്യയും ശിവകുമാറും 20ന് സത്യപ്രതിജ്ഞ ചെയ്യും
ബെംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രുപീകരണത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങി കോണ്‍ഗ്രസ്. ഗവര്‍ണറെ സിദ്ധരാമയ്യയും ഡികെ ശിവകുമാറും കണ്ടു. ഇവര്‍ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശവാദമുന്നിച്ചിട്ടുണ്ട്. ഗവര്‍ണര്‍ സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെയും സത്യപ്രതിജ്ഞ ചെയ്യാനായി ക്ഷണിച്ചിരിക്കുകയാണ്.
മെയ് ഇരുപതിന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ഇരുവരും സത്യപ്രതിജ്ഞ ചെയ്യും. അന്ന് തന്നെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യാന്‍ സാധ്യത. അതേസമയം സിദ്ധരാമയ്യയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇക്കാര്യം കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ഒറ്റവരി പ്രമേയം പാസാക്കിയാണ് സിദ്ധരാമയ്യയുടെ പേര് നിര്‍ദേശിച്ചത്.

സിദ്ധരാമയ്യക്ക് അഭിനന്ദനവുമായി മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രംഗത്ത് വന്നു. കര്‍ണാടകയിലെ ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് ഉയരാന്‍ സിദ്ധരാമയ്യക്ക് സാധിക്കട്ടെ എന്നും ബൊമ്മൈ ട്വീറ്റ് ചെയ്തു. ബെംഗളൂരുവിലാണ് നേരത്തെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം നടന്നത്.ആര്‍വി ദേശ്പാണ്ഡെ, എച്ച്‌കെ പാട്ടീല്‍, എംബി പാട്ടീല്‍, ലക്ഷ്മി ഹെബ്ബാല്‍ക്കര്‍ എന്നിവരാണ് സിദ്ധരാമയ്യയുടെ പേര് നിര്‍ദേശിച്ചത്.
അതേസമയം പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് നിരവധി പേര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് പിണറായി വിജയനെയും, ദില്ലിയില്‍ നിന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ക്ഷണിച്ചിട്ടില്ല. ഇരുവരും രാഷ്ട്രീയ പ്രതിയോഗികളായതാണ് കാരണമെന്നാണ് സൂചന.
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഛത്തീസ്ഗഡ് ഭൂപേഷ് ബാഗല്‍, തേജസ്വി യാദവ് എന്നിവരെല്ലാം ചടങ്ങില്‍ പങ്കെടുക്കും. സിപിഐയെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി ഡി രാജയാണ് പങ്കെടുക്കുക. 19 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.
ലിംഗായത്ത്, വൊക്കലിഗ, വിഭാഗങ്ങളില്‍ നിന്ന് നാല് മന്ത്രിമാരും ഉണ്ടാവും. മുസ്ലീം സമുദായത്തില്‍ നിന്ന് മൂന്ന് മന്ത്രിമാരും, ദളിത് വിഭാഗത്തില്‍ നിന്ന് അഞ്ച് പേര്‍ക്കും മന്ത്രിസ്ഥാനം ലഭിക്കാനാണ് സാധ്യത. അതേസമയം ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ നേരത്തെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്.
നേരത്തെ ശിവകുമാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കില്ലെന്ന നിലപാടിലായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തില്‍ വിട്ടുവീഴ്ച്ചയില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. സോണിയാ ഗാന്ധിയുടെ ഇടപെടലിലൂടെയാണ് ശിവകുമാര്‍ വഴങ്ങിയത്. തനിക്ക് അതൃപ്തികള്‍ ഒന്നുമില്ല. ഇത്ര വലിയൊരു ജനവിധി ലഭിക്കുമ്പോള്‍, വാഗ്ദാനങ്ങള്‍ പാലിക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്.
അതാണ് നമ്മുടെ ഏറ്റവും വലിയ അജണ്ട. ഒരുപാട് ദൂരം മുന്നോട്ട് പോകേണ്ടതുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു. എല്ലാം നല്ലത് പോലെയാണ് പോകുന്നത്. രാഹുല്‍ ഗാന്ധിയും, മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പറഞ്ഞു. അത് ഞങ്ങള്‍ അംഗീകരിച്ചുവെന്നും ശിവകുമാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications