കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൈക്ക് യാത്രക്കാരിയെ കാറിടിച്ചു തെറിപ്പിച്ച നടി ഒളിവില്‍

Google Oneindia Malayalam News

ബെംഗളൂരു: അലക്ഷ്യമായി കാറോടിച്ച് ബൈക്ക് യാത്രക്കാരിയെ കാറിടിച്ച് പരിക്കേല്‍പ്പിച്ച നടിക്കെതിരെ പോലീസ് കേസെടുത്തു. കന്നട സിനിമാ നടി പൂജാ ഗാന്ധിക്കെതിരെയാണ് ബെംഗളൂരു പോലീസ് കേസെടുത്തിരിക്കുന്നത്. ബെംഗളൂരു സൗത്തിലെ ജയനഗറില്‍ വെച്ചാണ് നടിയുടെ കാര്‍ ബൈക്ക് യാത്രക്കാരിയെ ഇടിച്ചത്.

കുടുംബാംഗങ്ങളുമായി വീട്ടിലേക്ക് പോകുന്നതിനിടെയാണ് നടിയുടെ കാര്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ വര്‍ഷയെ ഇടിച്ചത്. പരിക്കേറ്റ വര്‍ഷയെ ആശുപത്രിയിലെത്തിച്ച ശേഷം നടി മുങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വര്‍ഷ ഐസിയുവിലാണ്. പോലീസ് കേസെടുത്തെങ്കിലും ഇവര്‍ എവിടെയാണ് എന്ന് ഒരു വിവരവും ഇല്ല.

ഗ്ലാമര്‍ റാണിയാണ് പൂജ

ഗ്ലാമര്‍ റാണിയാണ് പൂജ

സാന്‍ഡല്‍വുഡിലെ ഗ്ലാമര്‍ നടിമാരില്‍ ഒരാളാള് ശരീരപ്രദര്‍ശനത്തിന് ഒട്ടും മടിയില്ലാത്ത പൂജ ഗാന്ധി

പൂജ എന്ന സഞ്ജന

പൂജ എന്ന സഞ്ജന

സഞ്ജന ഗാന്ധി എന്നും ഇവര്‍ക്ക് പേരുണ്ട്. കന്നഡയിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ മുംഗാര മളെയില്‍ അഭിനയം ശ്രദ്ധിക്കപ്പെട്ടു.

രംഗപ്രവേശം സീരിയലില്‍

രംഗപ്രവേശം സീരിയലില്‍

സീരിയലുകളിലൂടെയാണ് പൂജ ഗാന്ധി അഭിനയ രംഗത്തെത്തിയത്. തമിഴിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

 രാഷ്ട്രീയത്തിലുമുണ്ട്

രാഷ്ട്രീയത്തിലുമുണ്ട്

2012 ല്‍ പൂജ ഗാന്ധി ജനതാദള്‍ എസില്‍ ചേര്‍ന്നു. യൂത്ത് വിംഗിന്റെ പ്രസിഡണ്ടായിരുന്നെങ്കിലും പിന്നീട് രാജിവെക്കേണ്ടി വന്നു.

നടി മുങ്ങി

നടി മുങ്ങി

ബൈക്ക് യാത്രക്കാരിയെ കാറിടിച്ച് തെറിപ്പിച്ച നടി പൂജ ഗാന്ധിയെ തിരയുകയാണ് പോലീസ്. ഇവരുടെ വീട് പൂട്ടിയ നിലയിലാണ്. മൊബൈല്‍ ഫോണാകട്ടെ സ്വിച്ചോഫാണ്.

പരിക്ക് ഗുരുതരം

പരിക്ക് ഗുരുതരം

പൂജയുടെ കാറിടിച്ച വര്‍ഷ ഗുരുതര പരിക്കുകളോടെ ഐ സിയുവിലാണ്. എന്നാല്‍ നടി എവിടെയാണ് എന്ന് ഒരു വിവരവും ഇല്ല.

 പരാതി നല്‍കി

പരാതി നല്‍കി

വര്‍ഷയുടെ ബന്ധുക്കളാണ് പൂജയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്.

English summary
South Indian actress absconding after car accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X