കാമുകി പേടിപ്പിച്ചു; 16കാരന്‍ ജീവനൊടുക്കി
കോലാര്‍: ആത്മഹത്യ ചെയ്യും ചെയ്യും എന്ന് ഭീഷണിപ്പെടുത്തിയത് കാമുകി. എന്നാല്‍ ശരിക്കും ആത്മഹത്യ ചെയ്തത് കാമുകന്‍. കര്‍ണാടകയിലെ കോലാറിലാണ് ഒന്നാം വര്‍ഷ പി യു സി വിദ്യാര്‍ഥി ജീവനൊടുക്കിയത്. കാമുകി ഭീഷണിപ്പെടുത്തിയത് പോലെ ആത്മഹത്യ ചെയ്താല്‍ താന്‍ പ്രശ്‌നത്തില്‍ പെടുമോ എന്ന് പേടിച്ചാണ് 16 കാരനായ വിദ്യാര്‍ഥി തൂങ്ങിമരിച്ചത്.
കോലാറിലെ ശ്രീനിവാസപൂരില്‍ ശ്രീ ഭൈരവേശ്വര ജൂനിയര്‍ കോളേജിലെ ഒന്നാം വര്‍ഷ പി യു സി വിദ്യാര്‍ഥിയാണ് ആത്മഹത്യ ചെയ്ത വിനോദ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വിനോദിനോട് സഹപാഠിയും കാമുകിയുമായ പെണ്‍കുട്ടി തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിവാഹത്തിന് തയ്യാറായില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും പെണ്‍കുട്ടി വിനോദിനെ പേടിപ്പിച്ചു.

എന്നാല്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ വിനോദിന് ഇഷ്ടമായിരുന്നില്ലത്രെ. എന്നാല്‍ ഇത് തുറന്നുപറഞ്ഞാല്‍ കൂട്ടുകാരി മരിച്ചുകളയുമോ എന്ന പേടിയും വിനോദിന് ഉണ്ടായിരുന്നു. അഥവാ പെണ്‍കുട്ടി മരിച്ചാല്‍ തനിക്ക് പ്രശ്‌നങ്ങളുണ്ടാകുമോ എന്നാലോചിച്ച് വിനോദ് മാനസിക സംഘര്‍ഷത്തിലായിരുന്നു എന്ന് സഹപാഠികള്‍ പറഞ്ഞു.
ഈ സംഭവത്തിന് ശേഷം വിനോദിന് പഠനത്തില്‍ ശ്രദ്ധ കുറഞ്ഞതായി മാതാപിതാക്കള്‍ കോളേജ് പ്രിന്‍സിപ്പള്‍ എസ് എം വെങ്കടരാമയ്യയുടെ പക്കല്‍ പരാതി നല്‍കിയിരുന്നത്രെ. വെള്ളിയാഴ്ച രാവിലെ ഹോസ്റ്റലില്‍ നിന്നും ഇറങ്ങിയ വിനോദ് ആളൊഴിഞ്ഞ കൃഷിസ്ഥലത്തേക്ക് പോയി ഒരു മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. പെണ്‍കുട്ടി ആത്മഹത്യ ചെയ്താല്‍ അത് തന്റെ കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കുമെന്നും അതുണ്ടാകാതിരിക്കാന്‍ താന്‍ ജീവനൊടുക്കുകയാണ് എന്നും എഴുതിയ ഒരു കത്ത് വിനോദിന്റെ പോക്കറ്റില്‍ നിന്നും പോലീസിന് ലഭിച്ചു.












Click it and Unblock the Notifications