Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയനൈരാശ്യം; വിദ്യാര്‍ഥി തൂങ്ങിമരിച്ചു

ബാംഗ്ലൂര്‍: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് ഐ ഐ എസ്ഇ ഹോസ്റ്റലില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ബാംഗ്ലൂരിലെ പ്രശസ്തമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലാണ് 26 കാരനായ വിദ്യാര്‍ഥി തൂങ്ങിമരിച്ചത്. ചെന്നൈ സ്വദേശിയായ ജെ കെ പ്രഭാകരനാണ് ഹോസ്റ്റര്‍ മുറിയില്‍ ആത്മഹത്യ ചെയ്തത്. അവസാന വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായിരുന്നു.

ഞായറാഴ്ച പ്രഭാകരന്റെ മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അഴുകിയ നിലയില്‍ മൃതശരീരം കണ്ടെത്തുകയായിരുന്നു. മുറിയില്‍ നിന്നും ആത്മഹത്യ കുറിപ്പോ മറ്റ് സൂചനകളോ ഒന്നും കിട്ടിയിട്ടില്ല. എന്നാല്‍ പ്രണയ നൈരാശ്യം മൂലം പ്രഭാകരന്‍ ഏതാനും ദിവസങ്ങളായി കടുത്ത ദുഖത്തിലായിരുന്നു എന്ന് സുഹൃത്തുക്കള്‍ പോലീസിനോട് പറഞ്ഞു.

karnataka

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഹോസ്റ്റലിലെ ഇരുപത്തെട്ടാം നമ്പര്‍ മുറിയിലായിരുന്നു പ്രഭാകരന്‍ താമസിച്ചിരുന്നത്. ഞായറാഴ്ച രാവിലെ എട്ടുമണിയോടെയാണ് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സെക്യുരിറ്റി ജീവനക്കാരനെ വിവരം അറിയിച്ചത്. ഹോസ്റ്റലിലെ മറ്റ് മുറികളെല്ലാം തുറന്നുകിടക്കുകയായിരുന്നു. സംശയം തോന്നി പ്രഭാകരന്റെ മുറിയില്‍ മുട്ടിവിളിച്ചെങ്കിലും മറുപടിയുണ്ടായില്ല.

ഈ ജൂണില്‍ പ്രഭാകരന്റെ കോഴ്‌സ് തീരും. ക്യാംപസ് സെലക്ഷന്‍ വഴി മികച്ച ജോലിയും ഇയാള്‍ക്ക് ലഭിച്ചിരുന്നത്രെ. എന്നിട്ടും നിസാര കാരണത്തിന് പ്രഭാകരന്‍ ജീവനൊടുക്കും എന്ന് പോലീസ് കരുതുന്നില്ല. ചെന്നൈയില്‍ നിന്നും പ്രഭാകരന്റെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാനായി വരുന്നുണ്ട്. അവരോട് സംസാരിച്ചാല്‍ കൂടുതല്‍ എന്തെങ്കിലും വിവരം കിട്ടിയേക്കും എന്ന പ്രതീക്ഷയിലാണ് ബാഗ്ലൂര്‍ പോലീസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+