ബെംഗളൂരുവില്‍ സെല്‍ഫിയെടുക്കുന്നതിനിടെ 3 വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു
ബെംഗളൂരു; സെല്‍ഫി ദുരന്തം ഇടയ്ക്കിടെ വേട്ടയാടാറുണ്ട്. എന്നാല്‍ വീണ്ടും ഈ ദുരന്തം പിടികൂടിയത് വിദ്യാര്‍ത്ഥികളെ തന്നെയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ബെംഗളൂരുവില്‍ സെല്‍ഫിയെടുക്കുന്നതിനിടെ കനാലില്‍ വീണ് ഒഴുക്കില്‍പ്പെട്ട് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. മണ്ഡ്യ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ എംബിബിഎസ് വിദ്യാര്‍ഥികളാണ്.
ശ്രുതി(24), ജീവന്‍(24) ഗിരീഷ്(24) എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മണ്ഡ്യ പോലീസ് കേസെടുത്തു. പ്രദേശ വാസികളുടെ മുന്നറിയിപ്പ് അവഗണിച്ച് വിദ്യാര്‍ഥികള്‍ അപകട മേഖലയില്‍ പോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച ഇവര്‍ ഇതേ സ്ഥലത്ത് എത്തിയിരുന്നെങ്കിലും അപകട സാധ്യതയുണ്ടെന്ന് പറഞ്ഞ് ഇവരെ തിരിച്ചയക്കുകയായിരുന്നു.

സെല്‍ഫി ദുരന്തം
ഇടയ്ക്കിടെ സെല്‍ഫി ദുരന്തം സംഭവിക്കാറുണ്ട്. ഇത് കൂടുതലും വേട്ടയാടുന്നത് വിദ്യാര്‍ത്ഥികളെ തന്നെയാണ്. ഇതുപോലെ ഒരു ദുരന്തം തന്നെയാണ് കഴിഞ്ഞ ദിവസം മണ്ഡ്യ മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ത്ഥികള്‍ക്കും സംഭവിച്ചത്. സെല്‍ഫിയെടുക്കുന്നതിനിടെ കനാലില്‍ വീണ് മുന്നു വിദ്യാര്‍ഥികളാണ് മരിച്ചത്.

കനാലില്‍ വീണ്ത്
മണ്ഡ്യ ഇന്‍സ്റ്റിറ്റൂട്ട ഓഫ് മെഡിക്കല്‍ സയന്‍സിലെ എംബിബിഎസ് വിദ്യാര്‍ഥികളാണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്. ശ്രുതി(24), ജീവന്‍(24) ഗിരീഷ്(24) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

ഗ്രാമീണ സേവനം
പഠനത്തിന്റെ ഭാഗമായി ഗ്രാമീണ സേവനത്തിനായി ഹുളിവന ഗ്രാമത്തില്‍ എത്തിയതായിരുന്നു ഇവര്‍. മറ്റ് രണ്ട് സഹപാഠികല്‍ക്കൊപ്പമാണ് മൂവരും ഇവിടെ എത്തിയ്ത്.

ഒഴുക്കില്‍പ്പെട്ടതിങ്ങനെ
കൃഷിക്കായി വെള്ളമൊഴുക്കി വിടുന്ന കനാലില്‍ മൂവരും ഇറങ്ങി സെല്‍ഫി എടുക്കുകയായിരുന്നു. ഇതിനിടെ തടയണയില്‍ നിന്ന് അപ്രതീക്ഷിതമായി വെള്ളം തുറന്നു വിട്ടതിനെ തുടര്‍ന്ന് ഇവര്‍ ഒഴുക്കില്‍പെടുകയായിരുന്നു

രക്ഷാപ്രവര്‍ത്തനം
കൂടെ ഉണ്ടായിരുന്നവര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി ര്ക്ഷാപ്രവര്‍ത്തനം നടത്തി. ജീവനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റു രണ്ടുപേരുടെ മൃതദേഹം വെള്ളിയാഴ്ച വൈകിട്ടോടെയാണ് കണ്ടെടുത്തത്.












Click it and Unblock the Notifications