പെട്ടെന്ന് ഷോക്കടിക്കുന്നു, ബെംഗളൂരുകാര്‍ക്ക് അമ്പരപ്പ്, കാരണം ഇതാണ്!!
സ്റ്റാറ്റിക് ഷോക്കുകള്‍ അഥവാ ഇലക്ട്രോസ്റ്റാറ്റിക് ഡിസ്ചാര്‍ജ് എന്നും ഇവ അറിയപ്പെടാറുണ്ട്. വരണ്ട കാലാവസ്ഥ വരുമ്പോള്‍ ഇങ്ങനെയുള്ള വൈദ്യുതാഘാതങ്ങള്‍ സംഭവിക്കാറുണ്ട്. ഇത് മഞ്ഞുകാലത്തിന്റെ അവസാനത്തിലാണ് സംഭവിക്കുക.

ബെംഗളൂരു: ഒരു കാരണവുമില്ലാതെ ഷോക്കടിക്കുന്നു, ഇങ്ങനെ ഒരു അവസ്ഥയുണ്ടാവുമോ? ബെംഗളൂരു നിവാസികള്‍ ഇപ്പോള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന അജ്ഞാതമായ കാര്യമാണിത്. ഇവര്‍ക്ക് സ്റ്റാറ്റിക് ഷോക്കുകള്‍ ഉണ്ടാവുന്നു എന്നാണ് പരാതി.
നിശ്ചലമായ വസ്തുവില്‍ നിന്ന് ഷോക്കടിക്കുന്ന അവസ്ഥയാണിത്. ലോഹവസ്തുവോ, അതല്ലെങ്കില്‍ അത്തരം ഘടകങ്ങള്‍ അടങ്ങിയ വസ്തുവില്‍ നിന്നോ ഷോക്കടിക്കുന്നു എന്നാണ് ബെംഗളൂരു നിവാസികള്‍ പരാതിപ്പെടുന്നത്.
അടുത്തിടെ ഒരു സ്ത്രീയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. പിന്നീട് നിരവധി പേര്‍ ഇതേ അനുഭവം ഉണ്ടായതായി അറിയിക്കുകയായിരുന്നു.

ആകാന്‍ഷ ഗൗര്‍ എന്ന യുവതിയായിരുന്നു ട്വിറ്ററില്‍ ഇക്കാര്യം ഉന്നയിച്ചത്. തന്റെ നിരവധി സുഹൃത്തുക്കള്‍ ഇത്തരത്തില്‍ പരാതി പറഞ്ഞുവെന്നും, വാതില്‍ തുറക്കുമ്പോള്‍ ചെറിയൊരു തീപ്പൊരി തന്നെ കാണാന്‍ കഴിഞ്ഞുവെന്നും ഇവര്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് നിരവധി പേര്‍ ഇതേ അനുഭവം ഉണ്ടെന്ന് സാക്ഷ്യപ്പെടുത്തിയത്. അതേസമയം ബെംഗളൂരു നിവാസികളെല്ലാം ഒരേ അമ്പരപ്പിലാണ്. ഇങ്ങനൊരു പ്രതിഭാസം എന്തുകൊണ്ട് നടക്കുന്നു എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്.
ശാസ്ത്രജ്ഞരും, വിദഗ്ധരുമെല്ലാം ഇക്കാര്യം പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. ഇത് നഗരത്തിലെ കാലാവസ്ഥയെ തുടര്‍ന്നുണ്ടാവുന്നതാണ്.
സ്റ്റാറ്റിക് ഷോക്കുകള്‍ അഥവാ ഇലക്ട്രോസ്റ്റാറ്റിക് ഡിസ്ചാര്‍ജ് എന്നും ഇവ അറിയപ്പെടാറുണ്ട്. വരണ്ട കാലാവസ്ഥ വരുമ്പോള്‍ ഇങ്ങനെയുള്ള വൈദ്യുതാഘാതങ്ങള്‍ സംഭവിക്കാറുണ്ട്. ഇത് മഞ്ഞുകാലത്തിന്റെ അവസാനത്തിലാണ് സംഭവിക്കുക.
പ്രത്യേകിച്ച് വേനല്‍ക്കാലത്തിലേക്ക് കടക്കുമ്പോഴാണ് ഇത്തരം പ്രതിഭാസങ്ങള്‍ ഉണ്ടാവാറുള്ളത്. നിശ്ചലമായ വൈദ്യുതി ഒരു വസ്തുവില്‍ നിന്ന് മറ്റൊരു വസ്തുവിലേക്ക് എത്തുമ്പോഴാണ് ഷോക്കായി മാറുന്നത്.
ഇവ വേനല്‍കാലത്ത് സര്‍വസാധാരണമായി കണ്ടുവരാറുണ്ട്. വേനല്‍ക്കാലത്ത് ഈര്‍പ്പം കുറയുന്നതിലൂടെ വൈദ്യുതി നിശ്ചലമാകും. ഇത് കെട്ടിടങ്ങളിലെ വിവിധ വസ്തുക്കളിലേക്ക് ഒഴുകാന്‍ തുടങ്ങും.
സിന്തറ്റിക് തുണിത്തരങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടാവാം. പോളിസ്റ്റര്‍, നൈലോണ്‍ തുടങ്ങിയ തുണിത്തരങ്ങള്‍ നിശ്ചല വൈദ്യുതിയെ ഉണ്ടാക്കാം. ഇവ പരസ്പരം സ്പര്‍ശിക്കുന്നതിലൂടെ സ്റ്റാറ്റിക് ഷോക്കുകള്‍ ഉണ്ടാവാം.
പ്രത്യേകിച്ച് ലോഹ വസ്തുക്കള്‍ സ്പര്‍ശിക്കുമ്പോള്‍ ഇത്തരത്തില്‍ ഷോക്കുണ്ടാവാം. പരവതാനിയും, ചവിട്ടികളും ഇത്തരം ഷോക്കുകള്‍ വരാം. അതായത് ഇവയിലൂടെ സഞ്ചരിക്കുമ്പോള്‍ നമ്മുടെ ശരീരത്തിലേക്ക് വൈദ്യുതി എത്താം.
എന്നാല്‍ ലോഹ ഉപകരണങ്ങളിലോ, അതല്ലെങ്കില്‍ മറ്റൊരാളെയോ സ്പര്‍ശിക്കുന്നതിലൂടെ ഇത് പുറത്തേക്ക് പോകും. അതോടെ ഇലക്ട്രിക് ഷോക്കായി അനുഭവപ്പെടും.
ഇലക്ട്രോണിക് വസ്തുക്കളും സ്റ്റാറ്റിക് ഷോക്കുകളെ ഉല്‍പ്പാദിപ്പിക്കും. കമ്പ്യൂട്ടറുകള്‍ അടക്കമുള്ളവയും ഇതുപോലെ നിശ്ചല വൈദ്യുതിയെ ഉല്‍പ്പാദിപ്പിക്കും. ചില പ്രത്യേക തരം ഷൂസുകളും വൈദ്യുതാഘാതത്തിന് വഴിയൊരുക്കും.
റബ്ബര്‍ സോളുകളാണ് ഇതില്‍ ശ്രദ്ധിക്കേണ്ടത്. ഇവ വൈദ്യുതിയെ പുറത്തേക്ക് വിടാതെ തടഞ്ഞ് നിര്‍ത്തും. എന്നാല്‍ നിങ്ങളൊരു ലോഹ ഉപകരത്തില്‍ സ്പര്‍ശിച്ചാല്‍ ആ നിമിഷം അവ പുറത്തേക്ക് വിടും. അതോടെ നമുക്ക് ഷോക്കേല്‍ക്കും.
ഈര്‍പ്പം കുറഞ്ഞാലും ഇവ സംഭവിക്കാം. മഞ്ഞുകാലങ്ങളില്‍ ഇന്‍ഡോര്‍ ചൂട് നമ്മുടെ അന്തരീക്ഷ വായുവിനെ വരണ്ടതാക്കി മാറ്റും. ഇതെല്ലാം അത്തരമൊരു ഷോക്കിന് വഴിയൊരുക്കാം.












Click it and Unblock the Notifications