ബെംഗളൂരുവില്‍ വിദ്യാര്‍ഥിനിയെ നഗ്നയാക്കിയ സംഭവം: 5 പേരെ അറസ്റ്റു ചെയ്തു
ബെംഗളൂരു: ടാന്‍സാനിയന്‍ വിദ്യാര്‍ഥിനിയെ നഗ്നയാക്കിയ സംഭവത്തില്‍ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. ജനുവരി 31 നാണ് ആചാര്യ കോളേജ് വിദ്യാര്‍ഥിനിയായ 21 കാരിക്ക് നേരെ ആക്രമണം നടന്നത്. യുവതിയെ നഗ്നയാക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായാണ് പരാതി.
സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതേ സമയം പെണ്‍കുട്ടിയെ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും അത്തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സിറ്റി പോലീസ് കമ്മീഷണര്‍ എന്‍ എസ് മെഗ്ഹാറിക് വ്യക്തമാക്കി.
വിദ്യാര്‍ഥിനിക്ക് നേരെ ഉണ്ടായ ആക്രമണം രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയെന്നും പ്രതികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാദ് ട്വിറ്റരില്‍ കുറിച്ചു.












Click it and Unblock the Notifications