ബെംഗളൂരു: കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്നും ചാടി ടെക്കി ആത്മഹത്യ ചെയ്തു
ബെംഗളൂരു: ജോലി ചെയ്യുന്ന കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്നും ചാടി ടെക്കി ആത്മഹത്യ ചെയ്തു. പഞ്ചാബ് സ്വദേശിയായ സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ ഗുല്‍ഷന്‍ ചോപ്രയാണ്(33) തിങ്കളാഴ്ച അര്‍ധരാത്രി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്.
ബെല്ലന്ദൂരിലെ സോഫ്റ്റ് വെയര്‍ കമ്പനിയിലാണ് യുവാവ് ജോലി ചെയ്യുന്നത്. എച്ച്എസ്ആര്‍ ലേ ഔട്ടില്‍ വീട് വാടകയ്ക്ക് എടുത്ത് ഒറ്റയ്ക്കാണ് താമസം. മാര്‍ച്ച് മാസത്തിലായിരുന്നു ഇയാളുടെ വിവാഹ നിശ്ചയം നടന്നത്.

ഒരാഴ്ചത്തെ ലീവിന് ശേഷം കഴിഞ്ഞ ദിവസത്തിലാണ് യുവാവ് ഓഫീസില്‍ എത്തിയതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ആത്മഹത്യക്കുറിപ്പ് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.യുവാവ് അര്‍ധരാത്രി വരെ ജോലി ചെയ്യുന്നത് പതിവായിരുന്നു. രാത്രിയില്‍ ബാത്ത്‌റൂമിലേക്ക് പോയതിന് ശേഷം ബാല്‍ക്കണിയില്‍ പോയി എട്ടാമത്തെ നിലയില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. ഉടന്‍ തന്നെ മരണം സംഭവിച്ചു. പോലീസ് എത്തിയാണ് മൃതദേഹം നീക്കിയത്.
യുവാവിന്റെ ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മൊബൈല്‍ ഫോണുകളും മെയിലും പോലീസ് പരിശോധിച്ച് വരികയാണ്. പഞ്ചാബില്‍ നിന്നും കുടുംബാംഗങ്ങള്‍ എത്തിയതിന് ശേഷം മൃതശരീരം വിട്ടു നല്‍കും.












Click it and Unblock the Notifications