കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗണില്‍ ജോലി പോകുമോ എന്ന് ഭയം; ലൈംഗികത്തൊഴിലാളിയാവാന്‍ പോയ ടെക്കിക്ക് കിട്ടിയത് എട്ടിന്റെ പണി

Google Oneindia Malayalam News

ബെംഗളൂരു: കൊവിഡ് വ്യാപനവും ലോക്ക് ഡൗണും നിരവധിയാളുകളെയാണ് തൊഴില്‍ രഹിതരാക്കിയിരിക്കുന്നത്. സാധാര കൂലിത്തൊഴിലാളികള്‍ മുതല്‍ വന്‍ കിട ഐടി കമ്പനികളില്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്നവരുടെ ജോലികള്‍ വരെ നഷ്ടമായിട്ടുണ്ട്. കൊവിഡ് വ്യാപനം ശക്തമായി തന്നെ തുടരുന്നതിനാല്‍ ഏത് നിമിഷവും തങ്ങളുടെ ജോലി നഷ്ടമായേക്കും എന്ന ഭീതിയില്‍ കഴിയുന്നവരുമുണ്ട്. ഈ സാഹചര്യത്തില്‍ സമാന്തരമായി മറ്റ് ജോലികള്‍ അന്വേഷിക്കുകയാണ് ഇവരില്‍ മിക്കവരും. മനസ്സില്‍ കരുതിയ ജോലി കിട്ടിയില്ലെങ്കിലും കിട്ടുന്ന ഏത് ജോലിയും സ്വീകരിക്കാന്‍ തയ്യാറാണ് പലരും.

ചൂഷണം ചെയ്യാന്‍

ചൂഷണം ചെയ്യാന്‍

ആളുകളുടെ ഈ ദയനീയാവസ്ഥയെ ചൂഷണം ചെയ്യാന്‍ നിരവധി തട്ടിപ്പ് സംഘങ്ങളും സജീവമായി രംഗത്തുണ്ട്. അത്തരത്തില്‍ ഒരു പ്രമുഖ ഐടി സ്ഥാപനത്തില്‍ ജീവനക്കാരനായ ഒരു യുവാവിന് നേരിടേണ്ടി വന്ന അനുഭവമാണ് ബെംഗളൂരു മിറര്‍ റിപ്പോര്‍ട്ട് ചെയ്തത്. ബെംഗളൂരു സ്വദേശിയാണ് കേസിലെ പ്രധാന കഥാപാത്രം.

ഐടി പാർക്കിൽ

ഐടി പാർക്കിൽ

മാന്യത ടെക്ക് ഐടി പാർക്കിൽ സോഫ്റ്റ് വെയർ എഞ്ചിനീയർ ആയ ബെംഗളൂരു സ്വദേശി ഇത്തരത്തിൽ ജോലി തേടി കരിയർ സൈറ്റുകളില്‍ പരിശോധന നടത്തുന്നതിനിടെയാണ് ജിഗോളോ (പ്രതിഫലം വാങ്ങി സ്ത്രീകള്‍ക്ക് ലൈംഗിക സേവനങ്ങള്‍ നല്‍കുന്നത്) പൊസിഷൻ ഓഫർ ചെയ്യുന്ന ഒരു എസ്‌കോർട്ട് ഏജൻസിയുടെ പരസ്യം ഏതോ വെബ്‌സൈറ്റിൽ കാണുന്നത്.

താല്‍പര്യം

താല്‍പര്യം

പിന്നീട് ഈ പരസ്യത്തില്‍ കണ്ട വിലാസത്തില്‍ ജോലിക്ക് താല്‍പര്യം അറിയിച്ചുകൊണ്ട് യുവാവ് ബന്ധപ്പെട്ടു. പിന്നീട് രണ്ട് ദിവസത്തിന് ശേഷം ആ ഏജന്‍സിയില്‍ നിന്നും അയാളെത്തേടി ഫോണ്‍ വിളിയെത്തി. ജോലിക്കായുള്ള രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടി അയാളാട് ചില ഫീസുകള്‍ മുന്‍കൂറായി ആവശ്യപ്പെട്ടു.

ഫീസുകള്‍

ഫീസുകള്‍


രജിസ്‌ട്രേഷൻ ഫീസ് 1000 രൂപ. പ്രോസസിംഗ് ഫീസ് 12,500 എന്നിങ്ങനെ പലതരം ഫീസുകളാണ് യുവാവിനോട് ഏജന്‍സി ആവശ്യപ്പെട്ടത്. പിന്നീട് കമ്പനിയുടെ പലതരം ഡിപ്പാര്‍ന്‍റുമെന്‍റുകളില്‍ എന്നും പറഞ്ഞ് പലരും ഫോണില്‍ ബന്ധപ്പെടുകയും പലതരം ഫീസുകളും ഈടാക്കുകയും ചെയ്തു. ജിഗോള ജോലി കരസ്ഥമാക്കാനുള്ള ആഗ്രഹത്തില്‍ യുവാവ് ഒരു ആലോചനയും നടത്താതെ ഇതെല്ലാം അടയ്ക്കുകയും ചെയ്തിരുന്നു.

83500 ല്‍ പരം രൂപ

83500 ല്‍ പരം രൂപ


ഇങ്ങനെ അഞ്ചാറ് ദിവസങ്ങള്‍ക്കുള്ളില്‍ പലതരം ഫീസുകളായി 83500 ല്‍ പരം രൂപയാണ് യുവാവ് ഏജന്‍സിക്ക് കൈമാറിയത്. ജോലിയില്‍ പ്രവേശിക്കുന്നതിലൂടെ ഓരോ അപ്പോയ്ന്‍റ്മെന്‍റിനും അയ്യായിരത്തിലേറെ രൂപയാണ് ശമ്പളമായി കമ്പനി വാഗ്ദാനം ചെയ്തത്. ഇത്രയും തുക ശമ്പളമായി ലഭിക്കുന്നതിനാല്‍ അടക്കുന്ന ഫീസുകള്‍ വളരെ വേഗം തിരിച്ചു പിടിക്കാന്‍ കഴിയുമെന്നും യുവാവ് കണക്ക് കൂട്ടി.

മെസേജുകള്‍ ഒന്നും വന്നില്ല

മെസേജുകള്‍ ഒന്നും വന്നില്ല

ഒടുവില്‍ എല്ലാ രജിസ്ട്രേഷനും പൂര്‍ത്തിയാക്കിയതായും അധികം വൈകാതെ തന്നെ മൊബൈല്‍ ഫോണില്‍ വാട്സാപ്പ് വഴി സ്ത്രീ കസ്റ്റമര്‍മാരെ ചെന്ന് കാണേടണ് വിലാസവും സമയവും അടങ്ങുന്ന സന്ദേശങ്ങള്‍ വന്നു തുടങ്ങുമെന്നും ഏജന്‍സി അറിയിച്ചു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ഇത്തരം മെസേജുകള്‍ ഒന്നും വന്നില്ല.

പരാതിപ്പെടില്ല

പരാതിപ്പെടില്ല

ഇതോടെയാണ് അയാള്‍ തന്നെ അവര്‍ വിളിച്ച നമ്പറുകളിലേക്ക് തിരികെ വിളിച്ചു നോക്കുന്നത്. എന്നാല്‍ ആ നമ്പറുകളെല്ലാം അപ്പോഴേക്കും പ്രവര്‍ത്തനരഹിതരമായിരുന്നു. ഇതോടെയാണ് താന്‍ വഞ്ചിക്കപ്പെട്ടുവെന്ന യാഥാര്‍ത്ഥ്വം അയാള്‍ മനസ്സിലാക്കിയത്. ഏറെ പണം നഷ്ടമാവുമെങ്കിലും മാനഹാനി ഭയന്ന് പലരും പോലീസില്‍ പരാതിപ്പെടില്ല എന്നതാണ് തട്ടിപ്പ് സംഘം അനുകൂലമായി കാണുന്നത്.

 3 എംഎല്‍എമാര്‍ 48 മണിക്കൂറില്‍ കോണ്‍ഗ്രസിലെത്തും; പൈലറ്റ് ക്യാംപിനെ പൊളിക്കാന്‍ ഗെലോട്ട്.. 3 എംഎല്‍എമാര്‍ 48 മണിക്കൂറില്‍ കോണ്‍ഗ്രസിലെത്തും; പൈലറ്റ് ക്യാംപിനെ പൊളിക്കാന്‍ ഗെലോട്ട്..

English summary
Techi who applied for sex worker post in online lost money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X