കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാഫ് മാരത്തോണിനിടെ ടെക്കി കുഴഞ്ഞുവീണ് മരിച്ചു

Google Oneindia Malayalam News

ബെംഗളൂരു: 21 കിലോമീറ്റര്‍ ഹാഫ് മാരത്തോണിനിടെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ കുഴഞ്ഞുവീണ് മരിച്ചു. ഞായറാഴ്ച രാവിലെ രാമനഗരം ജില്ലയിലായിരുന്നു സംഭവം. ബെംഗളൂരു ഇലക്ട്രോണിക്‌സ് സിറ്റിയിലെ താമസക്കാരനായ പ്രകാശ് ഗുപ്തയാണ് മരിച്ചത്. 27 വയസ്സായിരുന്നു. ഉത്തര്‍ പ്രദേശ് സ്വദേശിയാണ് ഇയാള്‍

പ്രകാശ് ഗുപ്ത 5 കൂട്ടുകാര്‍ക്കൊപ്പമാണ് ഹാഫ് മാരത്തോണിന് രജിസ്റ്റര്‍ ചെയ്തത്. ഓടുന്നതിനിടെ ഹൃദായാഘാതത്തെ തുടര്‍ന്ന് ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഓട്ടക്കാര്‍ക്കൊപ്പമുണ്ടായിരുന്ന വൈദ്യസംഘം പ്രാഥമിക ശുശ്രൂക്ഷകള്‍ നല്‍കിയ ശേഷം രാമനഗരത്തെ അഭി ആശുപത്രിയില്‍ എത്തിച്ചു.

marathon

പിന്നീട് ഇവിടെ നിന്നും ആംബുലന്‍സില്‍ രാജരാജേശ്വരി ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഈ ശ്രമങ്ങള്‍ക്കൊന്നും പ്രകാശ് ഗുപ്തയുടെ ജീവന്‍ രക്ഷിക്കാനായില്ല. യെല്ലോ ആന്‍ഡ് റെഡ് എന്ന ടീമാണ് ഹാഫ് മാരത്തോണ്‍ സംഘടിപ്പിച്ചത്. ഇവരുടെ പ്രസിഡണ്ട് അമിത് രാജ് ശിവത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല.

അഭൂതപൂര്‍വ്വമായ പ്രതികരണമാണ് ഹാഫ് മാരത്തോണിന് കിട്ടിയത്. 21.1, 11, 7 കിലോമീറ്റര്‍ വിഭാഗങ്ങളിലായി 1245 പേരാണ് ഓടാനെത്തിയത്. രാവിലെ 6.45 നാണ് മൂന്ന് കാറ്റഗറികളിലായി ഓട്ടം തുടങ്ങിയത്. ബസവനപുരയിലാണ് ഹാഫ് മാരത്തോണിന്റെ രണ്ടാം എഡിഷന്‍ തുടങ്ങിയത്.

English summary
Techie dies of cardiac arrest during run in Bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X