കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂരില്‍ ട്രക്കിംഗ് നടത്തുന്നതിനിടെ ടെക്കി മരിച്ചു

  • By Meera Balan
Google Oneindia Malayalam News

ബാംഗ്ലൂര്‍: ബാംഗ്ലൂരിലെ സാവനദുര്‍ഗയില്‍ ട്രക്കിംഗ് നടത്തുന്നതിനിടെ ടെക്കി വീണു മരിച്ചു. ചെന്നൈ സ്വദേശിയായ ദിലീപ് (24) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ദിലീപ് സാവനദുര്‍ഗയിലേയ്ക്ക് പോയത്.

ശനിയാഴ്ച രാവിലെയാണ് സംഘം ട്രക്കംഗിന് പുറപ്പെട്ടത്. എന്നാല്‍ മഴപെയ്തത് തിരിച്ചടിയായി. മഴയില്‍ പാറയില്‍ വഴുക്കലുണ്ടാവുകയായിരുന്നു. തുടര്‍ന്ന് ദിലീപ് തെന്നി വീഴുകയും പാറയില്‍ നിന്ന് താഴേയ്ക്ക് വഴുതുകയുമായിരുന്നു. സുഹൃത്തുക്കള്‍ക്ക് നിസ്സഹായരായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.

Bangalore

മഴയുള്ള സമയത്ത് സാവനദുര്‍ഗയില്‍ ട്രക്കിംഗ് നടത്തുന്നത് അപകടത്തിനിടയാക്കുമെന്ന ട്രക്കിംഗ് വിദഗ്ദര്‍ പറയുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍ ശിലയാണ് സാവനദുര്‍ഗയിലേത്. സമുദ്ര നിരപ്പില്‍ നിന്ന് 1226 അടി ഉയരത്തിലാണ് ഈ ശില സ്ഥിതി ചെയ്യുന്നത്. ജൂണില്‍ മറ്റൊരും ടെക്കിയും സാവനദുര്‍ഗയില്‍ ട്രക്കിംഗ് നടത്തുന്നതിനിടെ അപകടത്തില്‍ പെട്ടു മരിച്ചു. ട്രക്കിംഗിന് അനുയോജ്യമായ പാതയോ മറ്റ് സൗകര്യങ്ങളോ ഇവിടെ ഇല്ലെന്ന് ആക്ഷേപം ഉയരുന്നു.

English summary
Dilip, a 24-year-old Bangalore-based techie from Chennai, died after falling down from the mighty monolith at Savanadurga on Saturday evening
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X