Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെക്കിയായ ഭാര്യയെ വെട്ടിക്കൊന്നു

Blood Knife
ബാംഗ്ലൂര്‍: ടെക്കിയായ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സോഫ്ട് വെയര്‍ എഞ്ചിനീയര്‍ ആത്മഹത്യ ചെയ്തു. ജെ പി നഗറിലെ ഒരു ഫ്ളാറ്റില്‍ സെപ്റ്റംബര്‍ 20 വെള്ളിയാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. മധുസൂദനന്‍ (36) എന്നയാളാണ് ഭാര്യയായ രൂപ (32) നെ കൊലപ്പെടുത്തിയ ശേഷം ഫ്ളാറ്റിന്റെ 13 ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു.

സംഭവം നടക്കുന്ന ദിവസം ദമ്പതികള്‍ തമ്മില്‍ വഴക്കിട്ടിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. ആറ് വര്‍ഷമായി ഇവര്‍ വിവാഹിതരായിട്ട് . സംഭവം നടക്കുന്ന ദിവസം രൂപയുടെ ഓഫീസിലെത്തി മധുസൂദനന്‍ വഴക്കിട്ടിരുന്നു. അതിന് ശേഷം ജെപി നഗറില്‍ തന്നെ താമസിയ്ക്കുന്ന രൂപയുടെ മാതാപിതാക്കളുടെ അടുത്ത് പോവുകയും ചെയ്തു. രൂപയുടെ പിതാവിന്റെ പിറന്നാളാഘോഷങ്ങളില്‍ പങ്കെടുത്ത ശേഷം ദമ്പതികള്‍ സ്വന്തം ഫ്ളാറ്റിലേയ്ക്ക് മടങ്ങി.

ഫ്ളാറ്റിലെത്തിയ ശേഷം ഇവര്‍ തമ്മില്‍ വഴക്ക് തുടര്‍ന്നു. ഒടുവില്‍ മധുസൂദനന്‍ ഭാര്യയെ കത്തികൊണ്ട് വെട്ടി. കൈയ്യിലും, മുഖത്തും, വയറിലും വെട്ടി പരുക്കേല്‍പ്പിച്ചു. രൂപയുടെ മരണം ഉറപ്പാക്കിയ ശേഷം മധുസൂദനന്‍ ആദ്യം ഫാനില്‍ തൂങ്ങി മരിയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആ ശ്രമം പരാജയപ്പെട്ടതോട് കൂടി മണ്ണെണ്ണ ദേഹത്തൊഴിച്ചു തീകൊളുത്താന്‍ ശ്രമിച്ചു. ആ ശ്രമവും ഉപേക്ഷിച്ച ശേഷം ഫ്ളാറ്റിന്റെ പതിമൂന്നാമത്തെ നിലയില്‍ നിന്ന് താഴേയ്ക്ക് ചാടി മരിയ്ക്കുകയായിരുന്നു യുവാവ്. ഇവര്‍ക്ക് ആറ് വയസ്സുള്ള ഒരു മകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+