ഓടുന്ന കാറില്‍ ടെക്കിയെ കൊളളയടിച്ചു
ബാംഗ്ലൂര്‍ : ഓടിക്കൊണ്ടിരുന്ന കാറിനുളളില്‍ ടെക്കിയെ കൊളളയടിച്ചു. ബാംഗ്ലൂര്‍ ഹൊസ്സൂര്‍ മെയ്ന്‍ റോഡിലെ ഇലക്ട്രോണിക് സിറ്റിയ്ക്ക് സമീപം കഴിഞ്ഞ ദിവസമാണ്
സംഭവം നടന്നത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് ഇലക്ട്രോണിക് സിറ്റിയിലെ സോഫ്റ്റ് വെയര്‍ സ്ഥാപനത്തില്‍ എഞ്ചിനീയറായ കാര്ത്തികേയന് (31) മോഷണത്തിനിരിയായത്. ഇയാളുടെ എട്ട് ഗ്രാം സ്വര്‍ണ്ണമാല, രണ്ട് ഗ്രാമിന്റെ പെന്‍ഡന്റ്, രണ്ട് ഗ്രാം സ്വര്‍ണ്ണമോതിരം എന്നിവ മോഷ്ടാക്കള്‍ തട്ടിയെടുത്തു. യുവാവിന് നേരെ ആക്രമണശ്രമവുമുണ്ടായി.

രാത്രി 8.45 ഓടെ ഓഫീസില്‍ നിന്നിറങ്ങിയ കാര്ത്തികേയന് ബി.എം.ടി.സി. ബസ് ഡിപ്പോയ്ക്ക് സമീപം ബസ് കാത്തുനില്ക്കുകയായിരുന്നു. ആ സമയത്ത് അതുവഴി കടന്നുവന്ന ടാറ്റ സുമോയിലെ ആളുകള്‍ ലിഫ്റ്റ് നല്‍കാമെന്നും പറയുകയും യുവാവ് അത് സ്വീകരിക്കുകയുമായിരുന്നു. ഡ്രൈവറെക്കൂടാതെ രണ്ടുപേര്‍ കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കുന്നുണ്ടായിരുന്നു. സംശയകരമായി യാതൊന്നും തോന്നിയില്ല. എന്നാല്‍ കാറില്‍ക്കയറി നിമിഷങ്ങള്‍ക്കകം യുവാവിനെ പിന്‍സീറ്റിലിരുന്നവര്‍ ആക്രമിച്ചു. യുവാവിന്റെ മാല, സ്വര്‍ണ്ണമോതിരം എന്നിവ കൂടാതെ മൊബൈല്‍ഫോണും പഴ്സിലുണ്ടായിരുന്ന പണവും അക്രമികള്‍ തട്ടിയെടുത്തു. തുടര്‍ന്ന് ഫോണിലെ സിം ഊരിമാറ്റി നശിപ്പിക്കുകയും കാര്‍ കുറച്ചുദൂരം സഞ്ചരിച്ചശേഷം യുവാവിനെ ചന്ദാപുരയ്ക്ക് സമീപമുളള റോഡില്‍ തളളിയിടുകയുമായിരുന്നു.
സമീപത്തുണ്ടായിരുന്ന കടയുടമയാണ് പിന്നീട് യുവാവിന് ആവശ്യമായ സഹായങ്ങള്‍ നല്‍കിയത്. തുടര്‍ന്ന് അത്തിബെലാ പോലീസ് സ്റ്റേഷനില്‍ പരാതി നല്കാന് ചെന്നു. എന്നാല്‍ സംഭവം നടന്നത് ഹെഗ്ഗബൊഡി പോലീസ് സ്റ്റേഷന് പരിധിയിലായതിനാല്‍ അങ്ങോട്ടുപോയി പരാതി നല്കാന് ആവശ്യപ്പെട്ടു. തുടര്‍ന്ന് രാവിലെ ഒമ്പതോടെ യുവാവ് അവിടെയെത്തിയെങ്കിലും പരപ്പന അഗ്രഹാര പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടാന്‍ അവിടത്തെ പോലീസുകാര്‍ നിര്‍ദേശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പരപ്പന അഗ്രഹാര പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണിപ്പോള്‍.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications