Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യ ടെക്കി, പക്ഷേ കുളിക്കില്ല; വിവാഹമോചനം തേടി ടെക്കികള്‍

ബെംഗളൂരു: ടെക്കികളാണ് ഭാര്യ. നല്ല ജോലി, നല്ല വരുമാനം. പക്ഷേ വൃത്തി പോര. ഭര്‍ത്താക്കാന്മാര്‍ എന്ത് ചെയ്യും. കുറെ സഹിച്ചു. ഒടുവില്‍ പിരിയാന്‍ തീരുമാനിച്ചു. ഐ ടി നഗരമായ ബെംഗളൂരുവിലാണ് സംഭവം. ഭാര്യ കുളിക്കുന്നില്ല, വൃത്തി പോര എന്നൊക്കെ ആരോപിച്ച് രണ്ട് ടെക്കികളാണ് ബെംഗളൂരുവില്‍ വിവാഹ മോചനത്തിന് കേസ് കൊടുത്തിരിക്കുന്നത്.

ഭാര്യ കുളിക്കുന്നില്ല എന്നാണ് ഇവരില്‍ ഒരാളുടെ പരാതി. മറ്റേയാള്‍ പറയുന്നത് ഭാര്യയുടെ തലയില്‍ നിറച്ചും പേനാണ് എന്നാണ്. ഭര്‍ത്താക്കന്മാരുടെ പരാതികള്‍ സത്യമാണ് എന്ന് ഭാര്യമാര്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ വിവാഹമോചനം വേണ്ട, തങ്ങള്‍ കുറച്ചുകൂടി വൃത്തിയോടെ ജീവിച്ചോളാം എന്നാണ് ഇവര്‍ പറയുന്നത്. ഇതില്‍ ഒരു കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന ദമ്പതികള്‍ മലയാളികളാണ്.

bangalore-map

2014 ജൂണിലാണ് നിമിഷ് ആര്യ എന്ന ചെറുപ്പക്കാരന്‍ കാവ്യയെ വിവാഹം ചെയ്തത്. മലയാളികളായ ഈ ദമ്പതികള്‍ കൊറമംഗലയിലാണ് താമസം. ആദ്യരാത്രിയില്‍ തന്നെ ഭാര്യയുടെ തലയില്‍ പേന്‍ കണ്ടിരുന്നു എന്നാണ് ആര്യ പറയുന്നത്. വിവാഹം കഴിഞ്ഞു എന്നേയുള്ളൂ, ഇവരുടെ ദാമ്പത്യജീവിതം ഇനിയും തുടങ്ങിയിട്ടില്ല എന്ന് മഹിളാ സഹായവാണിയിലെ സീനിയര്‍ കൗണ്‍സിലറായ സരസ്വതി പറഞ്ഞു.

മനോജ് കുമാര്‍ എന്ന ബെംഗളൂരു സ്വദേശിയാണ് ഭാര്യ കുളിക്കുന്നില്ല എന്ന് പറഞ്ഞ് വിവാഹമോചനം തേടുന്നത്. 2012 ലാണ് ഇയാള്‍ കൊല്‍ക്കത്ത സ്വദേശിനിയായ മാനസിയെ വിവാഹം ചെയ്തത്. കുളിക്കില്ല എന്ന് മാത്രമല്ല, അലക്കാത്ത വസ്ത്രം ധരിക്കുന്നതും മാനസിക്ക് ഇഷ്ടമാണത്രെ. ദുര്‍ഗന്ധം കാരണം ഭാര്യയുടെ അടുത്ത് പോലും പോകാന്‍ പറ്റാത്ത സ്ഥിതിയിലാണ് ഇയാള്‍. (രണ്ട് ദമ്പതികളുടെയും പേരുകള്‍ യഥാര്‍ത്ഥമല്ല)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+