Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകനും സുഹൃത്തുക്കളും കൂട്ടബലാത്സംഗം ചെയ്തു

Rape
ബാംഗ്ലൂര്‍: കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പതിനാറുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു. തെക്ക് കിഴക്കന്‍ ബാംഗ്ലൂരിലെ ഇസ്ലാംപൂരിലുള്ള പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് വച്ചാണ് കൂട്ടബാലാത്സംഗം നടന്നത്. കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നതെങ്കിലും നവംബര്‍ 24 ഞായറാഴ്ചയോടെയാണ് പരാതി നല്‍കുന്നത്.

തന്റെ സുഹൃത്തുക്കളെ പരിചയപ്പെടുത്താം എന്ന് പറഞ്ഞാണ് കാമുകന്‍ പെണ്‍കുട്ടിയേയും കൊണ്ട് പോയത്. വിജനമായ പ്രദേശത്തേയ്ക്കാണ് ഇവര്‍ പോയത്. മുറിയിലെത്തിയ പെണ്‍കുട്ടിയെ കാമുകനും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. മുറി പ്രതികളില്‍ ഒരാളുടേതാണെന്ന് പൊലീസ് പറഞ്ഞു.

വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി ഭക്ഷണം കഴിയ്ക്കാനും മറ്റും വിമുഖത കാട്ടിയതോടെയാണ് അമ്മ കുട്ടിയോട് വിവരങ്ങള്‍ അന്വേഷിച്ചത്. തുടര്‍ന്ന് പീഡന വിവരം കുട്ടി അമ്മയോട് പറയുകയായിരുന്നു. പ്രതികളെയും പെണ്‍കുട്ടിയേയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയതില്‍ നിന്നും ബലാത്സംഗം നടന്നെന്ന് വ്യക്തമായി.

കഴിഞ്ഞ രണ്ട് വര്‍ഷമായി പെണ്‍കുട്ടിയ്ക്ക് യുവാവിനെ പരിചയുണ്ട്. ഇയാള്‍ പെണ്‍കുട്ടിയ്ക്ക് വിവാഹ വാഗ്ദാനം നല്‍കിയിരുന്നു. നവംബര്‍ 20 ന് ഇവര്‍ ഒരുമിച്ച് സിനിമയ്ക്ക് പോയിരുന്നു. പെണ്‍കുട്ടിയ്ക്ക് യുവാവുമായി അടുപ്പമുള്ള കാര്യം അറിയില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ വീടനടുത്ത് ജോലിചെയ്യുകയാണ് യുവാവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+