വാരാന്ത്യ കർഫ്യൂവിൽ മാറ്റങ്ങൾ വരുത്തി കർണാടക സർക്കാർ; സംസ്ഥാനത്ത് 5,000-ലധികം പുതിയ കേസുകൾ
വാരാന്ത്യ കർഫ്യൂവിൽ മാറ്റങ്ങൾ വരുത്തി കർണാടക സർക്കാർ; സംസ്ഥാനത്ത് 5,000-ലധികം പുതിയ കേസുകൾ
ബാംഗ്ലൂർ: കോവിഡ് - 19 ഭാഗമായുളള വാരാന്ത്യ കർഫ്യൂ ഉത്തരവുകളിൽ മാറ്റം വരുത്തുന്നതായി കർണാടക സർക്കാർ പുതിയ ഉത്തരവ് പ്രകാരം, ബെംഗളൂരു അർബനിലെ എഞ്ചിനീയറിംഗ് കോളേജുകൾക്ക് ഓഫ്‌ലൈൻ ക്ലാസുകൾ നടത്തും. പിന്നാലെ, അഭിഭാഷക ഓഫീസുകൾക്കും നിയമ സ്ഥാപനങ്ങൾക്കും 50 ശതമാനം ശേഷിയോടെ പ്രവർത്തിക്കാൻ അനുമതി നൽകി.
പ്രതി ദിനം 5,000 - ത്തിലധികം കേസുകളുള്ള കർണാടകയിൽ ഇന്നലത്തെ കണക്ക് പ്രകാരം, കേസുകളിൽ വർദ്ധനവ് ഉയർന്നിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം, ഒരു മരണം മാത്രം റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകൾ 30,22,603 ഉം മരണസംഖ്യ 38,358 ഉം ആയി.

സംസ്ഥാനം കഴിഞ്ഞ ആഴ്‌ച മുതൽ സ്ഥിരമായ കോവിഡ് കുതിച്ചു ചാട്ടത്തിന് സാക്ഷ്യം വഹിക്കുന്നു. ഇന്ന് 5,031 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച ഇത് 4,246 ആയിരുന്നു. പുതിയ കേസുകളിൽ ഉൾപ്പെടുന്ന 4,324 പേർ ബെംഗളൂരു അർബനിൽ നിന്നുള്ളവരാണ്. ഇതിൽ 172 പേർ ഡിസ്ചാർജ് ചെയ്യപ്പെടുകയും ഒരു മരണം സംഭവിക്കുകയും ചെയ്തു. ആകെ സജീവമായ കേസുകളുടെ എണ്ണം ഇപ്പോൾ 22,173 ആണ്.
അതേ സമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 1,17,100 പുതിയ കേസുകൾ രേഖപ്പെടുത്തി. കോവിഡ് -19 പ്രതി ദിന കണക്കിൽ ഒരു ലക്ഷം കടന്നു. കേന്ദ്ര ആരോഗ്യ - കുടുംബ കാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ വിവരം അനുസരിച്ച്, രാജ്യത്ത് നിലവിൽ സജീവമായ കേസുകളുടെ എണ്ണം 3,71,363 ആണ്. 2021 ജൂൺ 6 - ന്, വൈറസിന്റെ രണ്ടാം തരംഗം ഇന്ത്യയിലുടനീളം നാശം വിതച്ച സമയത്താണ് രാജ്യത്ത് അവസാനമായി ഒരു ദിവസം ഒരു ലക്ഷത്തിലധികം കേസുകൾ രേഖപ്പെടുത്തിയത്.
എന്നാൽ, 1,199 രോഗികളും സുഖം പ്രാപിച്ചു. ഉയർന്ന തോതിൽ പകരുന്ന ഒമൈക്രോൺ രാജ്യത്തെ എണ്ണം 3,000 ആയി ഉയർത്തി. കൃത്യമായി പറഞ്ഞാൽ 3,007 കടന്നു രാജ്യത്ത് ഒമൈക്രോൺ കേസുകൾ അതിവേഗം പടരുന്ന സ്ട്രെയിൻ ഇപ്പോൾ 27 സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്തു. പ്രതി ദിന പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 7.74 ശതമാനത്തിലെത്തി.. അതേസമയം പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.54 ശതമാനം ആണ്.
എന്നാൽ, 302 രോഗികൾ മരിക്കുമ്പോൾ, മരണസംഖ്യ 4,83,178 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 30,836 പേർ രോഗമുക്തി നേടി. ആകെ രോഗബാധിതരുടെ എണ്ണം 3,43,71,845 ആയി. ഇതോടെ രോഗമുക്തി നിരക്ക് 97.57 ശതമാനത്തിൽ എത്തി. രാജ്യത്ത് ഇതുവരെ 68 കോടി സാമ്പിളുകൾ വൈറസിന് എതിരെ പരിശോധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൂടാതെ, ഒരു വർഷം മുമ്പ് ആരംഭിച്ച രാജ്യ വ്യാപകമായ വാക്സിനേഷൻ ഡ്രൈവിന്റെ ഭാഗമായി കോവിഡ് -19 നെതിരെ 149 കോടിയിലധികം ഡോസുകൾ ഗുണഭോക്താക്കൾക്ക് നൽകിയിട്ടുണ്ട്.
അതേ സമയം, ഡൽഹിയിലെ സർക്കാർ ആശുപത്രി ആയ ആർ എം എല്ലിൽ മാത്രം 90 പേർക്ക് കോവിഡ് ബാധിച്ചിച്ചിരുന്നു. ആരോഗ്യ പ്രവർത്തകരെല്ലാം വാക്സീൻ എടുത്തവരാണ്. പ്രശ്നത്തിന്റെ ഗൗരവം കൂട്ടുന്നു എന്നാണ് ഈ സ്ഥീരീകരണം പറയുന്നത്. 4 ദിവസത്തിനിടെ മുംബൈ കെഇഎം ആശുപത്രിയിൽ 157 പേർക്ക് കോവിഡ് പോസിറ്റീവായി. സ്വകാര്യ ആശുപത്രികളിലേതടക്കം 260 പേർക്കാണ് മുംബൈയിൽ ഈ ദിവസങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിനിടെ, കോവിഡ് പോസിറ്റീവായ ഡോക്ടർമാരെ നേരിൽ കാണാൻ പി പി ഇ കിറ്റ് ധരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ എയിംസ്, സഫ്ദർജങ് ആശുപത്രികളിൽ എത്തിയിരുന്നു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications