രാഹുല്‍ ഗാന്ധിക്ക് തെറ്റിയിട്ടില്ല; സ്വച്ഛ് ഭാരത് പരാജയം, ഇതാ തെളിവുകള്‍!
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാന് പരാജയമല്ലേ എന്ന് ചോദിച്ച രാഹുല്‍ ഗാന്ധിയോട് അല്ല വിജയമാണ് എന്ന് മൗണ്ട് കാര്‍മല്‍ കോളേജിലെ പെണ്‍കുട്ടികള്‍ പറഞ്ഞതാണ് ബുധനാഴ്ചത്തെ പ്രധാന വാര്‍ത്തകളിലൊന്ന്. നരേന്ദ്ര മോദിയെ തരംകിട്ടുമ്പോഴൊക്കെ എതിര്‍ക്കുക എന്നത് രാഹുല്‍ ഗാന്ധിയുടെ സ്ഥിരം പരിപാടിയാണ്. അത് അദ്ദേഹത്തിന്റെ ജോലി.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വൈസ് പ്രസിഡണ്ട് അങ്ങനെ ചെയ്യുന്നതില്‍ ആര്‍ക്കും അത്ഭുതം തോന്നേണ്ട കാര്യമില്ല. ഇതിനിടയില്‍ ആരെങ്കിലും രാഹുല്‍ ഗാന്ധിയോട് യോജിക്കുന്നുണ്ടോ ഇല്ലയോ എന്നതും വലിയ കാര്യമല്ല. എന്നാല്‍ രാഹുല്‍ ഗാന്ധി പറഞ്ഞതില്‍ ഒരു കാര്യമുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. ഏറ്റവും കുറഞ്ഞത് ബെംഗളൂരുവിലെ ഈ ചിത്രങ്ങള്‍ കണ്ടാലെങ്കിലും നിങ്ങള്‍ പറഞ്ഞുപോകും, ശരിയാണല്ലോ, സ്വച്ഛ് ഭാരത് പരാജയമാണല്ലോ എന്ന്. കാണൂ....

ഇതോ സ്വച്ഛ് ഭാരതം
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നായ ബെംഗളൂരുവിലെ ഹൃദയഭാഗത്തുനിന്നുമാണ് ഞങ്ങള്‍ ഈ ചിത്രം പകര്‍ത്തിയത്. ഐ ടി നഗരത്തിലെ തിരക്കേറിയതും താരതമ്യേന ചെലവ് കൂടിയതുമായ ജയനഗര്‍ തേര്‍ഡ് ബ്ലോക്കില്‍ നിന്നും ഒരു ദൃശ്യം.

ഒരു ഫുട്പാത്തുണ്ടായിരുന്നു
റോഡരികില്‍ ഒരു ഫുട്പാത്തുണ്ടായിരുന്നു. അല്ല ഇപ്പോഴും ഉണ്ട്. പക്ഷേ ഫുട്പാത്തില്‍ മുഴുവന്‍ മാലിന്യം കുമിഞ്ഞുകൂടിയിരിക്കുകയാണ്. ജയനഗറിലെ എന്‍ എം കെ ആര് വി കോളജിലെ കുട്ടികള്‍ക്ക് റോഡിലിറങ്ങിയേ നടക്കാന്‍ പറ്റൂ.

എന്റെ വക അഞ്ഞൂറ്
ആകെ മുങ്ങിയാല്‍ പിന്നെ കുളിരില്ലല്ലോ. മാലിന്യക്കൂമ്പാരത്തിലേക്ക് ഒരു സംഭാവന നല്കുന്ന യുവാവ്

വൃത്തിയാകുമോ എന്തോ
മാലിന്യങ്ങള്‍ എടുത്തുമാറ്റാനെത്തിയ ബി ബി എം പി തൊഴിലാളി. ഒരു ഗ്ലൗസ് പോലും ഇല്ലാതെയാണ് ഇദ്ദേഹം മാലിന്യത്തില്‍ കയ്യിടുന്നത്.

നാണിക്കേണ്ടത് ബി ജെ പി
രാഹുല്‍ ഗാന്ധിക്ക് അറിവില്ലാത്തത് കൊണ്ടാണ് സ്വച്ഛ് ഭാരത് പരാജയമാണ് എന്ന് പറഞ്ഞതെന്നാണ് ബി ജെ പി വക്താവ് സംപീത് പാത്ര പറഞ്ഞത്. ഈ കാഴ്ച കണ്ടാല്‍ സ്വന്തം അറിവ് ഓര്‍ത്ത് ബി ജെ പി വക്താവ് നാണിച്ചുപോകും

അസഹിഷ്ണുതയാകുമോ
ഇതൊക്കെ കൊണ്ടാണ് സ്വച്ഛ് ഭാരത് കാംപെയ്ന് പരാജയമാകുന്നത് എന്ന് പറഞ്ഞാല്‍ അത് അസഹിഷ്ണുതയായിപ്പോകുമോ

ഒറ്റപ്പെട്ട കാഴ്ചയല്ല
ബെംഗളൂരുവിലെ ജയനഗറിലും ചുറ്റുവട്ടത്തും മാത്രമുള്ള മാലിന്യക്കൂമ്പാരങ്ങളാണ് ഈ കണ്ടത്. ഇതുപോലെ വിവിധ സ്ഥലങ്ങളിലായി നൂറ് കണക്കിന് ചിത്രങ്ങള്‍ െേറയും കിട്ടും.

ഇങ്ങനെയാണ് കാര്യങ്ങള്‍
ചെറു വണ്ടികളിലായി മാലിന്യങ്ങള്‍ ശേഖരിച്ച ശേഷം വലിയ ലോറികളിലാണ് ഇവ കൊണ്ടുപോകുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാവിലെ മുതല്‍ ഈ കാഴ്ച കാണാം.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
ബെംഗളൂരുവിലെ പാര്‍ക്കിങ് പ്രശ്നം; പരിഹാരവുമായി മെട്രോ അധികൃതര്‍: സ്റ്റേഷനുകളില്‍ പുതിയ സൗകര്യം -
ബെംഗളൂരു നിവാസികൾക്ക് സന്തോഷ വാർത്ത; പിങ്ക് ലൈനിന്റെ ആദ്യ ഭാഗം മെയ് മാസത്തിൽ തുറക്കും! 7.53 കി.മീ ദൈർഘ്യം -
ബെംഗളൂരു മെട്രോയുടെ ഏഴയലത്ത് വരില്ല ലണ്ടന്‍ മെട്രോ; അനുഭവം പറഞ്ഞ് യുവതി; കാരണങ്ങള്‍ ഇതാണ് -
ബെംഗളൂരുവിലെ യാത്രാ ദുരിതം തീരില്ലേ? ബനസ്വാഡി ഫ്ലൈഓവർ 5 വർഷമായിട്ടും കടലാസിൽ തന്നെ, വൻ പ്രതിഷേധം -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം












Click it and Unblock the Notifications