കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാം തരംഗം കുട്ടികളെയാണോ കൂടുതലായി ബാധിക്കുക? കര്‍ണാടകത്തിലെ ഡാറ്റ സൂചിപ്പിക്കുന്നത് ഇങ്ങനെ

Google Oneindia Malayalam News

ബെംഗളൂരു: മൂന്നാം തരംഗം ഇന്ത്യയില്‍ അതിശക്തമായിരിക്കുകയാണ്. കുട്ടികളെയാണ് ഈ തരംഗത്തില്‍ കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത് എത്രത്തോളം ശരിയാണെന്ന് പരിശോധിക്കാം. കര്‍ണാടകത്തില്‍ കൊവിഡ് പോസിറ്റീവായ രണ്ട് പെണ്‍കുട്ടികളാണ് നാല് ദിവസത്തിനിടെ മരിച്ചത്. കഴിഞ്ഞ ദിവസം മാത്രം 1237 സ്‌കൂള്‍ കുട്ടികള്‍ക്കാണ് കൊവിഡ് ബാധിച്ചത്. ആക്ടീവ് കേസുകളില്‍ 5568 കേസുകളും സ്‌കൂള്‍ കുട്ടികളാണ്. ഇതോടെയാണ് മൂന്നാം തരംഗം കുട്ടികളെയാണോ കൂടുതലായി ബാധിക്കുന്നതെന്ന സംശയം ശക്തമായത്. നിരവധി രക്ഷിതാക്കള്‍ ഇതേ കുറിച്ച് ആശങ്കപ്പെട്ടിരുന്നു. ആരോഗ്യ വിദഗ്ധരും കൃത്യമായൊരു മറുപടി പറഞ്ഞിരുന്നില്ല.

ദിലീപ് കേസില്‍ മാഡമുണ്ട്, സംസാരം റെക്കോര്‍ഡ് ചെയ്യ്തില്ല, വിഐപി ശരത്ത്, ഉറപ്പിച്ച് ബാലചന്ദ്രകുമാര്‍ദിലീപ് കേസില്‍ മാഡമുണ്ട്, സംസാരം റെക്കോര്‍ഡ് ചെയ്യ്തില്ല, വിഐപി ശരത്ത്, ഉറപ്പിച്ച് ബാലചന്ദ്രകുമാര്‍

1

കര്‍ണാടകത്തിലെ വാര്‍ റൂം ഡാറ്റ നല്‍കുന്നത് കണക്ക് പ്രകാരം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് മനസ്സിലാവുന്നത്. കുട്ടികളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ടാം തരംഗത്തിലേക്കാള്‍ കുറവാണ് എന്നതാണ് യാഥാര്‍ത്ഥ്യം. രണ്ടാം തരംഗത്തില്‍ പതിനെട്ട് വയസ്സ് വരെയുള്ള വിഭാഗത്തില്‍ 8.82 ശതമാനമായിരുന്നു പോസിറ്റിവിറ്റി നിരക്ക്. ഏപ്രില്‍-മെയ് മാസങ്ങളില്‍ ഇത് 24.61 ശതമാനമായിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ കണക്ക് പ്രകാരം ഇതേ വിഭാഗങ്ങളിലെ പോസിറ്റിവിറ്റി നിരക്ക് 5.69 ശതമാനം മാത്രമാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ടെസ്റ്റുകളുടെ എണ്ണം ഒരുപാട് വര്‍ധിച്ചതും ഈ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

അതേസമയം ആദ്യ തരംഗത്തില്‍ പോലും കൊവിഡ് ബാധിതരാവുന്ന കുട്ടികളുടെ എണ്ണം മൂന്നാം തരംഗത്തിനേക്കാള്‍ കൂടുതലായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 57442 കുട്ടികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മെയില്‍ ഇത് ഒരു ലക്ഷത്തിന് മുകളിലായിരുന്നു. എന്നാല്‍ ജനുവരിയില്‍ 43463 കുട്ടികള്‍ക്കാണ് കര്‍ണാടകത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്നാം തരംഗത്തില്‍ കുട്ടികളേക്കാള്‍ മുതിര്‍ന്നവരിലാണ് കൊവിഡ് പടര്‍ന്ന് പിടിക്കുന്നത്. രണ്ടാം തരംഗത്തെ ഉപേക്ഷിച്ച് ഇത് കൂടുതലാണെന്നും കര്‍ണാടക കൊവിഡ് വാര്‍ റൂമിന്റെ അധ്യക്ഷനായ മുനീഷ് മോഡ്ഗില്‍ പറഞ്ഞു.

കര്‍ണാടക ഇതുവരെ സ്‌കൂളുകള്‍ ഒന്നും അടച്ച് പൂട്ടാന്‍ നിര്‍ദേശിച്ചിട്ടില്ല. കേസുകളില്‍ വന്‍ വര്‍ധനവുണ്ടായിട്ടും അത് വേണ്ടെന്ന നിലപാടിലാണ്. അതേസമയം ബെംഗളൂരുവിലുള്ള സ്‌കൂളുകള്‍ അടച്ചിട്ടുണ്ട്. വന്‍ തോതില്‍ കേസുകള്‍ വര്‍ധിച്ചതാണ് കാരണം. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ സ്ഥിതി ഗതികള്‍ പരിശോധിച്ച ശേഷം മാത്രമേ സ്‌കൂളുകള്‍ അടയ്‌ക്കേണ്ടതുള്ളു എന്നാണ് നിര്‍ദേശം. സംസ്ഥാനത്ത് കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ഇതുവരെ പൂര്‍ണമായിട്ടില്ല. ചില വിഭാഗം കുട്ടികള്‍ക്കിടയില്‍ കേസുകള്‍ വര്‍ധിക്കുന്നുണ്ട്. എന്നാല്‍ ഗുരുതര കേസുകളും മരണനിരക്കും കുറവാണ്. എന്നാലും ജാഗ്രത കൈവിടില്ലെന്നും കര്‍ണാടക ആരോഗ്യ മന്ത്രി കെ സുധാകര്‍ പറഞ്ഞു.

Recommended Video

cmsvideo
How To Do Self Testing Of COVID | Oneindia Malayalam

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് മുന്നില്‍, 35 സീറ്റ് നേടും, ജനപ്രീതിയില്‍ റാവത്തെന്ന് സീ ന്യൂസ് സര്‍വേഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് മുന്നില്‍, 35 സീറ്റ് നേടും, ജനപ്രീതിയില്‍ റാവത്തെന്ന് സീ ന്യൂസ് സര്‍വേ

English summary
third wave hitting kids badly, karnataka data says its adults affecting more than childrens
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X