ബെംഗളൂരുവില്‍ വ്യാഴാഴ്ച മുതല്‍ പെട്രോള്‍ ബങ്കുകള്‍ അടച്ചിടും
ബെംഗളൂരു: നഗരത്തില്‍ ഇന്ധന ഗതാഗത പണിമുടക്കു കാരണം മെയ് അഞ്ചു മുതല്‍ നഗരത്തിലെ പെട്രോള്‍ ബങ്കുകള്‍ പ്രവര്‍ത്തിക്കില്ല. അനിശ്ചിത കാല പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നഗരത്തില്‍ ഇന്ധന ഗതാഗതത്തിന് സുതാര്യതയില്ലെന്നാരോപിച്ചാണ് സമരം. ഇന്ധന ഗതാഗതം നടത്തുന്നവര്‍,ദാതാക്കള്‍ എന്നിവരെ സംയോജിപ്പിച്ച് ഇന്ധന ഉല്‍പ്പാദന കമ്പനികള്‍ ഇതുവരെ കമ്മിറ്റി രൂപവത്ക്കരിച്ചില്ലെന്നും അതു കൊണ്ടു തന്നെ നഗരത്തില്‍ പെട്രോള്‍ ഡീസല്‍ ഗതാഗതത്തിന് സുതാര്യതയില്ലെന്നും ബെഗളൂരു പെട്രോളിയം ഡീലേഴ്സ് അസോസിയേഷന് പ്രസിഡന്റ് ബി ആര് രവീന്ദ്രനാഥ് പറഞ്ഞു.
ഇന്ധനം ഗതാഗതത്തിന്റ നിരക്ക് ,റൂട്ട് എന്നിവ സംബന്ധിച്ചുളള തര്‍ക്കങ്ങളും സാധാരണമാണെന്ന് .ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്,ഭാരത് പെട്രോളിയം,ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികളുമായി കമ്മിറ്റി രൂപവത്ക്കരണത്തിന് ധാരണയായിരുന്നെന്നും മെയ് അഞ്ചിനുള്ളില്‍ കമ്മിറ്റി രൂപവത്ക്കരിക്കാമെന്നു ഉറപ്പു നല്‍കിയിരുന്നതായും ഡ്രൈവേഴ്സ് ആന്‍ഡ് ഹെല്‍പേഴ്സ് അസോസിയേഷന് പ്രസിഡന്റ് ശ്രീരാം പറഞ്ഞു.

കമ്പനികള്‍ക്കു നല്കിയ സമയ പരിധി കഴിഞ്ഞാല്‍ ഉടന്‍ സമരം നടത്താനാണ് തീരുമാനം. ആറിന് ബി ആര് രവീന്ദ്രനാഥുമായി ചര്‍ച്ച നടത്തുമെന്നും അനിശ്ചിത കാല സമരത്തെ കുറിച്ച് അതിനു ശേഷം തീരുമാനിക്കുമെന്നും ശ്രീരാം പറഞ്ഞു. ടാങ്കറുകള്‍ നഗരത്തിലെ പെട്രോള്‍ ബങ്കിലേക്കുളള പെട്രോള്‍ അടിക്കുന്നത് ദേവനഹളളിയിലെ ഇന്ധന ടെര്‍മിനലില്‍ നിന്നാണ്. 700 ഓളം ടാങ്കറുകളാണ് ദിനം പ്രതി ഇവിടുന്ന് പെട്രോള്‍ അടിക്കുന്നത്.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് പിൻമാറാൻ കാരണം; കാവ്യ മാധവൻ പറഞ്ഞത്..'മനസിലേറ്റ മുറിവ് മാറുമോ' -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ്












Click it and Unblock the Notifications