ഡ്രഗ് മാഫിയ കേസില്‍ പ്രശസ്ത മോഡലിനെ ബെംഗളൂരുവില്‍ നിന്നും പോലീസ് പൊക്കി
ബെംഗളൂരു: മയക്കുമരുന്ന് റാക്കറ്റ് കണ്ണിയായ സിറ്റിയിലെ പ്രശസ്ത് മോഡലിനെ പോലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന സംഘത്തിലെ കണ്ണിയായ മോഡലിനെ ചുറ്റിപറ്റി നടത്തിയ അന്വേഷണത്തിലാണ് നര്‍ക്കോട്ടിക് ബ്യൂറോ ചൊവ്വാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയത്.
ദര്‍ഷിത്മിത(26) യാണ് അറസ്റ്റിലായ മോഡല്‍. ബെംഗളൂരുവിലെ കോളേജ് വിദ്യാര്‍ത്ഥികള്‍, മള്‍ട്ടിനാഷണല്‍ കമ്പനി ജീവനക്കാര്‍ എന്നിവര്‍ക്ക് ഡ്രഗ്‌സ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ദര്‍ഷിത്മിത. ബെംഗളൂരു, മാംഗ്ലൂര്‍, ഗോവ എന്നിവിടങ്ങളെ കേന്ദ്രീകരിച്ചാണ് വിതരണം നടത്തുന്നത്.

ബെംഗളൂരുവിലെ ഫാഷന്‍ ഇവന്റുകളില്‍ സജീവ സാനിദ്ധ്യമാണ് യുവതി. 2015 നവംബര്‍ മാസത്തിലാണ് മയക്കുമരുന്ന് സംഘത്തെക്കുറിച്ച് ബ്യൂറോ അന്വേഷണം ആരംഭിച്ചത്. ആര്‍ടി നഗറില്‍ കാമുകനൊപ്പം താമസിക്കുന്ന യുവതിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിന്നും മയക്കുമരുന്ന് കണ്ടെടുത്തു.
110 ഗ്രാം കൊകെയ്ന്‍, 19 ഗ്രാം ഹാഷിഷ്, 1.2 ഗ്രാം എംഡിഎംഎ, എല്‍എസ്ഡി പേപ്പര്‍ എന്നിവയാണ് കണ്ടെത്തിയത്. റെയ്ഡ് നടത്തുമ്പോള്‍ കാമുകന്‍ നിശാന്ത് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യല്ലില്‍ ദര്‍ഷിത്മിതയാണ് റാക്കറ്റുമായി ബന്ധപ്പെട്ട് പണമിടപാടുകള്‍ നടത്തുന്നത് എന്ന് നിശാന്ത് മൊഴി നല്‍കി. ചൊവ്വാഴ്ച്ച നര്‍ക്കോട്ടിക്ക് ബ്യൂറോയ്ക്ക് മുന്നില്‍ ഹാജരായ യുവതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു വരികയാണ്.












Click it and Unblock the Notifications