കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു: ജന്മദിനാഘോഷം അവസാനിച്ചത് എംഎല്‍എയുടെ മകന്റെ മരണത്തില്‍

  • By Neethu
Google Oneindia Malayalam News

ബെംഗളൂരു: ചിത്രദുര്‍ഗ എംഎല്‍എ രഘുമൂര്‍ത്തിയുടെ മകന്‍ അഭിഷേക് (23) ഞായറാഴ്ച രാത്രിയുണ്ടായ കാറപകടത്തില്‍ കൊല്ലപ്പെട്ടു. സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന് പോകുമ്പോഴാണ് അപകടം നടന്നത്. ബെംഗളൂരു-കോലാര്‍ ഹൈവേയില്‍ വെച്ചായിരുന്നു അപകടം.

ഒമാനില്‍ വീട്ടുജോലിയ്ക്ക് പോയ യുവതിയുടെ അനുഭവങ്ങള്‍.. തിരിച്ചെത്തിക്കാന്‍ ശ്രമം തുടരുന്നുഒമാനില്‍ വീട്ടുജോലിയ്ക്ക് പോയ യുവതിയുടെ അനുഭവങ്ങള്‍.. തിരിച്ചെത്തിക്കാന്‍ ശ്രമം തുടരുന്നു

സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന് രണ്ടു കാറുകളിലായാണ് സംഘം സഞ്ചരിച്ചിരുന്നത്. അഭിഷേക് സഞ്ചരിച്ച കാറില്‍ സുഹൃത്തുക്കളായ ദ്രുപത്, സുമുഖ്, പൂജ, അനു എന്നിവരാണുണ്ടായിരുന്നത്. ബാക്കി മൂന്ന് പേര്‍ മറ്റൊരു കാറിലായിരുന്നു. അഭിഷേകിന്റെ വാഹനം അമിത വേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്ന് പറയുന്നു.

 accident-21

സുഹൃത്തായ ദ്രുപത് ആണ് കാര്‍ ഓടിച്ചിരുന്നത്. കാറിന് മുന്നിലേക്ക് പട്ടി ചാടിയപ്പോള്‍ ബ്രേക്കിടാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം നഷ്ടപ്പെട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. പുറകില്‍ കാറില്‍ എത്തിയ സുഹൃത്തുക്കളാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.

ഇടിയുടെ ആഘാതത്തില്‍ ആന്തരിക ഭാഗങ്ങളില്‍ രക്തസ്രാവം സംഭവിച്ചിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മറ്റു സുഹൃത്തുകള്‍ക്കും പരിക്കു പറ്റിയിട്ടുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എയ്ഡ്‌സിനെ പേടിക്കേണ്ട, സെക്‌സ് റോബോട്ടുകളുമായി വേശ്യാലയങ്ങള്‍ വരുന്നു...എയ്ഡ്‌സിനെ പേടിക്കേണ്ട, സെക്‌സ് റോബോട്ടുകളുമായി വേശ്യാലയങ്ങള്‍ വരുന്നു...

തിങ്കളാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. എംഎല്‍എയുടെ ഏക മകനാണ് അഭിഷേക്. ദയാനന്ദ സാഗര്‍ കോളേജിലെ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. കാര്‍ ഓടിച്ച ദ്രുപതിന്റെ പേരില്‍ കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്.

English summary
A jolly drive by eight youngsters to celebrate a friend’s birthday turned tragic when the car toppled and the son of Congress MLA from the Chitradurga constituency died in Hoskote, on the outskirts of the city, on Sunday night. Four others were also injured in the accident on the Bengaluru-Kolar Highway.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X